ദോഹ: ഖത്തറില്‍ ജോലി ചെയ്യുന്ന മലയാളി നേഴ്‌സ് ദമ്പതികളുടെ രണ്ടു മക്കള്‍ ഹമദ് ഹോസ്പിററലില്‍ മരണപ്പെട്ടു. ഏഴു മാസം പ്രായമുള്ള രിദ, മൂന്നര വയസ്സുള്ള രിദു എന്നീ മക്കളാണ് മരിച്ചത്.[www.malabarflash.com]
കോഴിക്കോട് ഫാറൂഖ് സ്വദേശി ഹാരിസിന്റെയും നാദാപുരം കുമ്മങ്കോട് സ്വദേശി വാണിയൂര്‍ മമ്മൂട്ടിയുടെ മകള്‍ ഷമീമയുടെയും മക്കളാണ്. ഹാരിസ് അബൂനഖ്‌ല പബ്ലിക് ഹെല്‍ത്ത് സെന്ററില്‍ നേഴ്‌സാണ്.
ഷമീമ ദോഹയിലെ നസീം അല്‍ റബീഹ് മെഡിക്കല്‍ സെന്ററില്‍ നേഴ്‌സായി ജോലി ചെയ്യുന്നു. ഭക്ഷ്യ വിഷ ബാധയായിരിക്കാം കുട്ടുകളുടെ മരണ കാരണമെന്നു സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഈ കാര്യം സ്ഥിരീകരിച്ചു കൊണ്ടുള്ള ഔദ്യോഗിക വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.

കുട്ടികളുടെ മാതാപിതാക്കളായ ഹാരിസും ഷമീമയും ഹമദ് ഹോസ്പിറ്റലില്‍ ചികില്‍സയിലാണ്. വിവരമറിഞ്ഞ് ഹാരിസിന്റെയും ഷമീമയുടെയും മാതാപിതാക്കള്‍ ദോഹയിലേക്കു പുറപ്പെട്ടിട്ടുണ്ട്.
No comments:
Post a Comment