പാലക്കുന്ന്: സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട അധ്യാപകർക്കായി പാലക്കുന്ന് ഗ്രീൻവുഡ്‌സ് പബ്ലിക് സ്കൂളിൽ നൂതന സാങ്കേതിക വിഷയങ്ങളിൽ പരിശീലന ക്യാമ്പ് നടത്തി.[www.malabarflash.com]
നാല് ദിവസം നീണ്ട ക്യാമ്പിൽ ഇലക്ട്രോണിക് സങ്കേതിക സാധ്യതകൾ, റോബോട്ടിക് സാങ്കേതിക വിദ്യയുടെ പരീക്ഷണങ്ങൾ, വിവിധ വാർത്ത വിനിമയ സംവിധാനങ്ങൾ, ഐ.ടി സാധ്യതകൾ എന്നിവയിൽ പരിശീലനം നൽകി.
കാഴ്ച്ചാ വൈകല്യത്തിന് അത്യാധുനിക കണ്ണട, ഉരുൾപൊട്ടൽ പോലുള്ള പ്രകൃതി ക്ഷോഭങ്ങളെ മുൻകൂട്ടി കണ്ടെത്തി വിവരം നൽകുന്ന അലാറം, ബ്ലൂടൂത്ത് വഴി നിയന്ത്രിക്കാവുന്ന ഇലക്ട്രിക് സംവിധാനം തുടങ്ങിയ കണ്ടുപിടുത്തങ്ങൾ കുട്ടികളിൽ എത്തിക്കാൻ വേണ്ടി നീതി ആയോഗാണ് ഐ. ബി.എം, കൃൽസൈസ് എന്നീ കമ്പനികളെ ഉൾപ്പെടുത്തി
പരിശീലനം സംഘടിപ്പിച്ചത്.
പരിശീലനം സംഘടിപ്പിച്ചത്.
ഇന്ദ്രഗണപതി, അരവിന്ദ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.
No comments:
Post a Comment