Latest News

പോക്‌സോ കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി വിദ്യാര്‍ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി

കല്‍പ്പറ്റ: ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ പ്രതി വിദ്യാര്‍ത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനരയാക്കിയ കേസില്‍ അറസ്റ്റിൽ. പോക്സോ കേസില്‍പ്പെട്ട് തടവിലിരിക്കേ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ മലപ്പുറം കമ്പളക്കാട് പള്ളിയിലവളപ്പില്‍ സ്വദേശിയായ ബാലചന്ദ്രന്‍ എന്ന ബാലനാ (50)ണ് അറസ്റ്റിലായത്.[www.malabarflash.com]

പണം നല്‍കാമെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ചു വരുത്തിയ പതിനാലുകാരനെ ഇയാള്‍ ബലമായി മദ്യം കുടിപ്പിക്കുകയും പിന്നീട് പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കുകയുമായിരുന്നു.

സംഭവത്തിന് ശേഷം വീട്ടിലെത്തി തളര്‍ന്ന് വീണ കുട്ടിയെ ബന്ധുക്കള്‍ ആശുപത്രിയില്‍ എത്തിച്ചതോടെയാണ് പീഡനവിവരം പുറത്തറിഞ്ഞത്. തുടര്‍ന്ന് ബന്ധുക്കള്‍ കമ്പളക്കാട് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. 

പ്രതിക്കെതിരെ പോക്സോ, ജുവനൈല്‍ ജസ്റ്റിസ് ആക്റ്റ് വകുപ്പുകള്‍ പ്രകാരമാണ് നിലവില്‍ കേസെടുത്തിരിക്കുന്നത്. ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു. ഇയാള്‍ക്കെതിരെ 2017ലും ഇതേ സ്റ്റേഷനില്‍ പോക്സോ കേസുണ്ട്. ഇതില്‍ ജാമ്യത്തിലറങ്ങിയാണ് ഇയാള്‍ വീണ്ടും സമാനകേസില്‍ പിടിയിലായത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.