Latest News

ഓണ്‍ലൈനില്‍ ഗെയിം കളിച്ച് ലക്ഷങ്ങള്‍ നഷ്ടപ്പെട്ട യുവാവ് ആത്മഹത്യ ചെയ്തു

രാജ്കോട്: ഓൺലൈൻ ഗെയിം കളിച്ച് ലക്ഷങ്ങൾ നഷ്ടപ്പെട്ടതിനെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്തു. ഗുജറാത്തിലെ രാജ്‌കോട്ട സ്വദേശിയായ ക്രുണാൽ മേത്ത (39) എന്ന യുവാവാണ് ആത്മഹത്യ ചെയ്തത്.[www.malabarflash.com]

78 ലക്ഷം രൂപ നഷ്ടപ്പെട്ടതിന് പിന്നാലെ കടുത്ത മാനസിക സംഘർഷത്തിലായിരുന്ന ഇയാൾ കിണറ്റിലേക്ക് ചാടുകയായിരുന്നു. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം നടന്നത്.

ഞായറാഴ്ചയാണ് സംഭവത്തിന്റെ വിശദ വിവരങ്ങൾ പോലീസ് പുറത്തുവിട്ടത്.തന്റെ സ്മാർട്ഫോൺ ഉപയോഗിച്ചാണ് ക്രുണാൽ ഗെയിം കളിച്ചത്.

പോകർബാസി എന്ന ഗെയിം കളിക്കാൻ സുഹൃത്തുക്കളോടും ബന്ധുക്കളോടും ഇദ്ദേഹം 78 ലക്ഷം രൂപ വാങ്ങി. ഐടി കമ്പനി ജീവനക്കാരനായ ഇദ്ദേഹം പലപ്പോഴായി പലരിൽ നിന്ന് പണം കടം വാങ്ങിയാണ് ഗെയിം കളിച്ചത്.മേത്തയുടെ മരണശേഷം അനുജന് ഇ മെയിലിൽ ലഭിച്ച കത്തിലാണ് പണത്തിന്റെ കാര്യം ഉണ്ടായിരുന്നത്. ഗുജറാത്ത് സൈബർ സെൽ കേസ് അന്വേഷിക്കുന്നുണ്ട്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.