മഞ്ചേശ്വരം: മഞ്ചേശ്വരത്ത് എസ്.ഡി. പി.ഐ പ്രവര്‍ത്തകന് വെട്ടേറ്റു. ഗുരുതര പരിക്കേറ്റ ഇയാളെ മംഗളൂരു ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. എസ്ഡിപിഐ പ്രവര്‍ത്തകനും, മിയാപദവ് ലക്ഷംവീട് കോളനിക്ക് സമീപത്തെ ഇബ്രാഹിമിന്റെ മകന്‍ മുഹമ്മദ് ഫൈസലി (25) നാണ് വെട്ടേറ്റത്.[www.malabarflash.com]
ബുധനാഴ്ച്ച രാത്രി 10.30 ഓടെ മീഞ്ച പഞ്ചായത്തിലെ മിയാപദവ് ടൗണിന് സമീപത്താണ് അക്രമം നടന്നത്. ബൈക്കില്‍ വീട്ടിലേക്ക് പോകുന്നതിനിടയില്‍ പിന്നാലെ മറ്റൊരു ബൈക്കില്‍ എത്തിയ മൂന്നംഗ സംഘമാണ് അക്രമം നടത്തിയത്. ബൈക്ക് ഇടിച്ചു വീഴ്ത്തിയ ശേഷം നിലത്തു വീണ ഫൈസലിനെ കത്തി കൊണ്ടു തുടരെ തുടരെ കുത്തുകയായിരുന്നു.
ബഹളം കേട്ട് നാട്ടുകാര്‍ ഓടികൂടിയതോടെ സംഘം രക്ഷപ്പെടുകയായിരുന്നു. നമ്പര്‍ പ്ലേറ്റ് ഇല്ലാത്ത ബൈക്കില്‍ എത്തിയ മൂന്നംഗസംഘം മുഖം മൂടി ധരിച്ചാണ് അക്രമം നടത്തിയതെന്ന് നാട്ടുകാര്‍ പറഞ്ഞു. പൈവളിഗെ ഭാഗത്തേക്കാണ് അക്രമികള്‍ രക്ഷപ്പെട്ടത്.
അക്രമത്തില്‍ പരിക്കേറ്റ ഫൈസലിനെ ഉപ്പളയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ പിന്നീട് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
ഖത്തറില്‍ ജോലി ചെയ്യുന്ന ഫൈസല്‍ ഒരു മാസം മുമ്പാണ് നാട്ടിലെത്തിയത്. അക്രമത്തിന് പിന്നിലെ കാര്യം വ്യക്തമല്ല. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് പോലീസ് സുരക്ഷ ഒരുക്കിയിട്ടുണ്ട്.
No comments:
Post a Comment