Latest News

പ്ലസ്ടു വിദ്യാർഥിനിയെ തീകൊളുത്തി കൊന്ന്​ യുവാവ്​ ആത്​മഹത്യ ചെയ്​തു

കാക്കനാട്: പാതിരാത്രി വീട്ടിൽക്കയറി പ്ലസ്‌ടു വിദ്യാർഥിനിയെ പെട്രോളൊഴിച്ച് തീവച്ച് കൊലപ്പെടുത്തി. പൊള്ളലേറ്റ യുവാവും മരിച്ചു. കാക്കനാട് അത്താണി സലഫി ജുമാ മസ്ജിദ്നു സമീപം പദ്മാലയത്തിൽ ഷാലൻ-മോളി ദമ്പതിമാരുടെ മകൾ ദേവികയും (പാറു -17), നോര്‍ത്ത് പറവൂര്‍ സ്വദേശി നിഥിനുമാണ് മരിച്ചത്‌.[www.malabarflash.com]

ബുധനാഴ്ച രാത്രി 12. 15-ഓടെയാണ് സംഭവം. പ്രേമാഭ്യർത്ഥന നിരസിച്ചതാണ് കൊലയ്ക്കു പിന്നിലെന്നാണ് സൂചന. ബൈക്കിൽ ഷാലന്റെ വീട്ടിലെത്തിയ യുവാവ് കതകിൽ മുട്ടി വീട്ടുകാരെ ഉണർത്തുകയായിരുന്നു.

ഷാലനോട്‌ മകളെ കാണണമെന്ന് ആവശ്യപ്പെട്ടു. ഇതിനിടെ ഉറക്കമുണർന്നെത്തിയ ദേവികയുടെ മേൽ പെട്രോൾ ഒഴിച്ച് കത്തിച്ചു. ഒപ്പം യുവാവിന്റെ ദേഹത്തേക്കും തീ പടരുകയായിരുന്നു. രക്ഷപ്പെടുത്താൻ ശ്രമിച്ച ഷാലനും പൊള്ളലേറ്റു. നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് പോലീസ് എത്തി ഇവരെ ആശുപത്രിയിൽ എത്തിച്ചു. ആശുപത്രിയിൽ വെച്ചാണ് ഇരുവരും മരിച്ചത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.