നിലമ്പൂർ: നിലമ്പൂരില്‍ വെച്ച് മാധ്യമപ്രവര്‍ത്തകയെ ആള്‍ക്കൂട്ടം അപമാനിക്കുകയും കയ്യേറ്റം ചെയ്യുകയും ചെയ്ത കേസില്‍ വിദേശത്തക്ക് കടന്ന പ്രതി പോലീസ് പിടിയില്‍. റഹ്മത്തുള്ള(33)യാണ് പോലീസ് പിടികൂടിയത്. വിദേശത്ത് നിന്ന് വരുന്നവഴി കരിപ്പൂര്‍ വിമാനത്താവളത്തില്‍ വെച്ചാണ് ഇയാളെ പോലീസ് സംഘം പിടികൂടിയത്.[www,malabarflash.com]
കേസിലെ നാലാം പ്രതിയാണ് ഇയാള്‍. സംഭവം നടന്ന് രണ്ട് വര്‍ഷത്തിനു ശേഷമാണ് നാലാമത്തെ പ്രതിയായ റഹ്മത്തുള്ള പോലീസ് കസ്റ്റഡിയിലാവുന്നത്. കേസില്‍ ആകെ ആറ് പ്രതികളാണുള്ളത്. അഞ്ച് പ്രതികള്‍ നേരത്തെ പോലീസ് പിടിയിലായി ജാമ്യത്തില്‍ പുറത്തിറങ്ങിയിരുന്നു. റഹ്മത്തുള്ളയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
2016ലെ ക്രിസ്മസ് ദിനത്തിലാണ് മാധ്യമപ്രവര്‍ത്തകയ്ക്ക് നിലമ്പൂര്‍-നായാടംപൊയില്‍ റോഡിലെ കക്കാടംപൊയിലിനടുത്ത് സദാചാരപോലീസ് ചമഞ്ഞെത്തിയ ഏതാനും പേരില്‍നിന്ന് അപമാനം നേരിടേണ്ടിവന്നത്.

യുവതിയുടെ കൈക്ക് കയറിപ്പിടിക്കുകയും കൈയില്‍നിന്ന് മൊബൈല്‍ഫോണ്‍ വാങ്ങി വലിച്ചെറിയുകയും ലൈംഗികമായി കയ്യേറ്റം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. സംഭവത്തെത്തുടര്‍ന്ന് യുവതി പോലീസിന്റെ സഹായം തേടുകയായിരുന്നു.
No comments:
Post a Comment