ഉദുമ: മകന്റെ വിവാഹ ദിവസം പിതാവ് മരണപ്പെട്ടു. കോട്ടിക്കുളം സ്വദേശി ഉദുമ ഈച്ചിലിങ്കാല്‍ കെ.എച്ച് മന്‍സിലിലെ മുക്രി അബ്ദുല്‍ ഹമീദ് (65) ആണ് മരണപ്പെട്ടത്. ഞായറാഴ്ച വൈകുന്നേരം മകന്‍ ജാഫറിന്റെ വിവാഹമായിരുന്നു.[www.malabarflash.com]
വരനും കൂട്ടരും ആലംപാടിയിലെ വധു ഗ്രഹത്തിലേക്ക് പുറപ്പെട്ട ഉടനെയാണ് മരണം സംഭവിച്ചത്. വീഴ്ചയില്‍ പരിക്കേറ്റ് മൂന്നു മാസത്തോളമായി വീട്ടില്‍ ചികിത്സയിലായിരുന്നു.
കോട്ടിക്കുളത്തെ പരേതരായ അബ്ദുല്ല മുക്രിയുടെയും ബീഫാത്തിമയുടെയും മകനാണ്.
മുന്‍ പ്രവാസിയായ ഹമീദ് കുറേ കാലം കോട്ടിക്കുളത്ത് എളനീര്‍ കച്ചവടം നടത്തി വരികയായിരുന്നു.
ഭാര്യ: അസ്മ, മറ്റു മക്കള്‍: താഹിറ, നജ്മുന്നിസ, ഖൈറുന്നിസ, ജാഷിര്‍ .
മരുമക്കള്‍: ബഷീര്‍ മാങ്ങാട്, സിദ്ദീഖ് ചെമ്പിരിക്ക, ജംഷീറ ആലംപാടി, പരേതനായ മുഹമ്മദ് കുണിയ.
സഹോദരിമാര്‍ : ആയിഷ, ഖദീജ, മറിയം.
മരുമക്കള്‍: ബഷീര്‍ മാങ്ങാട്, സിദ്ദീഖ് ചെമ്പിരിക്ക, ജംഷീറ ആലംപാടി, പരേതനായ മുഹമ്മദ് കുണിയ.
സഹോദരിമാര്‍ : ആയിഷ, ഖദീജ, മറിയം.
No comments:
Post a Comment