ന്യൂഡൽഹി: ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻപിള്ളയെ മിസോറാം ഗവർണറായി നിയമിച്ചു. നേരത്തെ, കുമ്മനം രാജശേഖരനെ മിസോറാം ഗവർണർ ആയി നിയമിച്ചിരുന്നു.[www.malabarflash.com]
എന്നാൽ, തിരുവനന്തപുരം ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അദ്ദേഹം സ്ഥാനം രാജിവച്ചിരുന്നു. ഇതിനു പിന്നാലെയാണ് വീണ്ടും കേരളത്തിൽ നിന്നുള്ള നേതാവിനെ ഗവർണർ സ്ഥാനത്തേക്ക് നിയമിച്ചിരിക്കുന്നത്.
രാഷ്ട്രപതി രാം നാഥ് കോവിന്ദ് ആണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. സംസ്ഥാന അധ്യക്ഷന്റെ കാലാവധി അടുത്ത മാസം തീരാനിരിക്കെ ആണ് അദ്ദേഹത്തെ ഗവര്‍ണറായി നിയമിച്ചിരിക്കുന്നത്.
ജമ്മു കാഷ്മീർ ഗവർണർ സത്യപാൽ മാലിക്കിനെ ഗോവ ഗവർണറായും ഗിരീഷ് ചന്ദ്ര മുർമുവിനെ പുതിയ ജമ്മു കാഷ്മീർ ലഫ്റ്റനന്റ് ഗവർണറായും നിയമിച്ചിട്ടുണ്ട്. രാധാകൃഷ്ണ മാഥൂറിനെ ലഡാക്കിലെ ലഫ്റ്റനന്റ് ഗവര്‍ണറായും നിയമിച്ചു.
മിസോറാമിന്റെ ഗവര്‍ണര്‍ പദവിയിലെത്തുന്ന മൂന്നാമത്തെ മലയാളിയാണ് ശ്രീധരന് പിള്ള. കോണ്‍ഗ്രസ് നേതാവ് വക്കം പുരുഷോത്തമനും നേരത്തെ മിസോറാം ഗവര്‍ണറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

No comments:
Post a Comment