പാലക്കുന്ന്: ഭാരതീയ തപാൽ വകുപ്പിന്റെ പുതിയ സംരംഭമായ ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്ക് ,ആധാർ രജിസ്‌ട്രേഷൻ, പെൺകുട്ടികളുടെ ജീവിത സുരക്ഷ ലക്ഷ്യമിട്ടുള്ള സുകന്യ സമൃദ്ധി യോജന അടക്കമുള്ള പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങൾ പൊതുജങ്ങളിലെത്തിക്കുന്നതിന്റെ ഭാഗമായി വിശദീകരണവും പുതിയ അക്കൗണ്ടകൾ തുറക്കാനും പാലക്കുന്നിൽ മേള സംഘടിപ്പിച്ചു.[www.malabarflash.com]
വ്യാപാര ഭവനിൽ വ്യാപാരി വ്യവസായി ഏകോപന സമിതി കോട്ടിക്കുളം യൂണിറ്റ് പ്രസിഡന്റ് ഗംഗാധരൻ പള്ളം മേള ഉദ്‌ഘാടനം ചെയ്തു. ബേക്കൽ സബ്ബ് പോസ്റ്റ് മാസ്റ്റർ കെ.നാരായണൻ അധ്യക്ഷത വഹിച്ചു. ഐ. പി. പി.ബി അസി. മാനേജർ മിഥുൻ ജയരാജ്, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. കെ.ശ്രീകാന്ത്, കോട്ടിക്കുളം മർച്ചന്റ് നേവി ക്ലബ്ബ് പ്രസിഡന്റ് പാലക്കുന്നിൽ കുട്ടി, പാലക്കുന്ന് ജെ സി ഐ അംഗം മുരളി പള്ളം, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല സെക്രട്ടറി എ.വി.ഹരിഹരസുധൻ, പനയാൽ ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ ടി.വി ജിഷ, കെ.ഗണേശ എന്നിവർ പ്രസംഗിച്ചു.
മറ്റ് ബാങ്ക് അക്കൗണ്ടുകളിലൂടെ ലഭിക്കുന്ന എല്ലാ സേവനവും ഐ പി പി ബി അക്കൗണ്ടുകൾ വഴി ഉപഭോക്താക്കൾക്ക് ലഭിക്കും. ആധാർ കാർഡിലെ തെറ്റുകൾ തിരുത്താനും പുതിയ കാർഡുകൾ എടുക്കാനും ഇനി പോസ്റ്റ് ഓഫീസുകളിൽ സൗകര്യമുണ്ടായിരിക്കും.
ബേക്കൽ സബ്ബ് പോസ്റ്റ് മാസ്റ്ററിൽ നിന്ന് അഡ്വ.കെ.ശ്രീകാന്ത് ആദ്യ ക്യു ആർ കാർഡ് സ്വീകരിച്ചു.
കോട്ടിക്കുളം മർച്ചന്റ് നേവി ക്ലബ്ബിന്റെയും വ്യാപാരി വ്യവസായി ഏകോപന സമിതി കോട്ടിക്കുളം യൂണിറ്റിന്റെയും സഹകരണത്തോടെയാണ് തപാൽ വകുപ്പ് മേള സംഘടിപ്പിച്ചത്.
കോട്ടിക്കുളം മർച്ചന്റ് നേവി ക്ലബ്ബിന്റെയും വ്യാപാരി വ്യവസായി ഏകോപന സമിതി കോട്ടിക്കുളം യൂണിറ്റിന്റെയും സഹകരണത്തോടെയാണ് തപാൽ വകുപ്പ് മേള സംഘടിപ്പിച്ചത്.
No comments:
Post a Comment