ശനിയാഴ്ചവൈകുന്നേരം അഞ്ചുമണിയോടെ ചക്കരക്കല്ലിലെ തലമുണ്ട താറ്റ്യോട്ടിലെ ഓട്ടോഡ്രൈവര്‍ അശോകന്‍-സുനിത ദമ്പതികളുടെ ഏകമകള്‍ അഞ്ജലി അശോകന്‍(17) കാഞ്ഞിരോട് താറ്റ്യോട്ട് ശ്രീനിലയില്‍ സതീശന്‍ - ബിന്ദു ദമ്പതികളുടെ മകള്‍ ആദിത്യയെയു(17)മാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
തലമുണ്ട താറ്റ്യോട്ടിലെ ഹാജിപീടികയിലെ അശോകന്റെ വീട്ടിലേക്ക് ശനിയാഴ്ച ഉച്ചയോടെയാണ് കുട്ടികളെത്തിയത്. മുകളിലത്തെ നിലയില്‍ ഇരുവരും കയറി വാതിലടക്കുകയായിരുന്നു.അശോകന്റെ ഭാര്യ സുനിത ജോലിക്കു പോയി മടങ്ങിവന്നപ്പോഴാണ് ഇരുവരെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.
ചെമ്പിലോട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് ടൂ ഹ്യൂമാനിറ്റ്സ് വിഭാഗം വിദ്യാര്‍ഥിനികളാണ്
ഇരുവരുടെയും .മരണകാരണമെന്തെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ആരാധ്യയാണ് ആദിത്യയുടെ സഹോദരി. ചക്കരക്കല്‍ പോലിസ് ഇന്‍ക്വസ്റ്റ് നടത്തി. സംസ്‌കാരം ഞായറാഴ്ച നടക്കും.
No comments:
Post a Comment