Latest News

ശക്തി കബഡി ഫെസ്റ്റ് 2019; ബ്രേഷർ പ്രകാശനം ചെയ്തു

ദുബൈ: ജീവകാരുണ്യ മേഖലയിൽ ഒരുപാടു സംഭാവനകൾ നൽകിക്കൊണ്ട് പ്രവർത്തനം മുന്നോട്ടുകൊണ്ടുപോകുന്ന കാസർകോട് ജില്ലക്കാരുടെ പ്രവാസി കൂട്ടായ്മയായ ശക്തി കാസർകോട് ഈ വരുന്ന നവംബർ ഒന്നിന് ദുബൈ അൽ അഹ്‍ലി ഇൻഡോർ സ്റ്റേഡിയത്തിൽ കബഡി ഫെസ്റ്റ് 2019 സംഘടിപ്പിക്കുന്നു.[www.malabarflash.com] 

ഇതിന്റെ ബ്രേഷർ  പ്രകാശനം കേരളാ റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരൻ കബഡി ഫെസ്റ്റ് ജനറൽ കൺവീനർ കൃഷ്ണരാജ് അമ്പലത്തറ നൽകി നിർവഹിച്ചു. 

ആശ്രയ കാസർകോട് ചെയർമാൻ നാരായണൻ നായർ, ശക്തി മുൻ ഭാരവാഹികളായ കുഞ്ഞികൃഷ്ണൻ ചീമേനി, ശശി നെക്കര, രാജൻ പാക്കം, എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.