Latest News

ആർ.എസ് എസിനെ തടയാൻ യു.ഡി എഫിനെ കഴിയൂ: ചെന്നിത്തല

ഉപ്പള: ആർ.എസ്. എസിന്റെയും ബി.ജെ.പിയുടെയും വളർച്ച കേരളത്തിൽ തടയാൻ കെൽപുള്ള ഏക പ്രസ്ഥാനം യു.ഡി എഫ് ആണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. [www.malabarflash.com]

ദേശീയ തലത്തിൽ മോദി - ആർ.എസ് എസ് കാറ്റു ആഞ്ഞുവീശിയപ്പോൾ കേരള ത്തിൽ തടഞ്ഞു നിർത്തിയത്. യു ഡി. എഫാണ്. മഞ്ചേശ്വരത്തും വട്ടിയൂർകാവിലും യു.ഡി.എഫും ബി.ജെ.പിയും തമ്മിലാണ് മത്സരം. ഈ മണ്ഡലങ്ങളിൽ മതേതര ജനാധിപത്യ വിശ്വാസികൾ യു.ഡി.എഫ് സ്ഥാനാർത്ഥികളെ വിജയിപ്പിക്കുമെന്ന് ചെന്നിത്തല പറഞ്ഞു.

മഞ്ചേശ്വരം മണ്ഡലം ഉപതിരഞ്ഞെടുപ്പ് കൺവെൻഷൻ ഉപ്പള മരിക്കെ പ്ലാസയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .

മഞ്ചേശ്വരത്ത് ആർ.എസ് എസിനും ബി.ജെ.പി ക്കുമെതിരെ യു.ഡി എഫ് കനത്ത പോരാട്ടമാണ് നടന്നുന്നത്. മൂന്നാം സ്ഥാനത്ത് നിൽക്കുന്ന എൽ.ഡി.എഫ് മത്സരിക്കുന്നതിൽ പ്രസക്തിയില്ല .

മോദിയും അമിത് ഷായും പല നിയമങ്ങൾ കൊണ്ട് വന്ന് ഇന്ത്യയെ തകർത്തു കൊണ്ടിരിക്കുമ്പോൾ പിണറായി സർക്കാർ വിശ്വാസി സമൂഹത്തെ ചവിട്ടി മെതിക്കുകയാണ്. വരുന്ന മണ്ഡല , മകരവിളക്ക് കാലത്തും സ്ത്രീകളെ ശബരിമലയിൽ കയറ്റാൻ സർക്കാർ തയ്യാറാകുമോ. ചെന്നിത്തല ചോദിച്ചു.

മഞ്ചേശ്വരത്ത് പി.ബി. അബ്ദുൽ റസാഖ് തുടങ്ങി വെച്ച വികസന പ്രവർത്തനങ്ങൾ പൂർത്തീകരിക്കാൻ യു.ഡി. എഫ് സ്ഥാനാർത്ഥി എം.സി. ഖമറുദ്ദീനെ വമ്പിച്ച ഭൂരിപക്ഷത്തിൽ വിജയിപ്പിക്കണം.യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നാൽ മഞ്ചേശ്വരത്തെ ഭാഷാ ന്യൂനപക്ഷങ്ങളുടെ മുഴുവൻ പ്രശ്നങ്ങൾക്കും പരിഹാരം കാണുമെന്ന് ചെന്നിത്തല പറഞ്ഞു.

മണ്ഡലം യു.ഡി എഫ് ചെയർമാൻ ടി.എ. മൂസ അധ്യക്ഷത വഹിച്ചു.  കൺവീനർ മഞ്ജുനാഥ ആൾവ സ്വാഗതം പറഞ്ഞു. മുസ് ലിം ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം പി. മുഖ്യ പ്രഭാഷണം നടത്തി.കെ.പി .സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ,മുസ് ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ്, ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എം പി, പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ മുനീർ, മുസ് ലിം ലീഗ് ഉന്നതാധികാര സമിതി അംഗം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, എം.പി. മാരായരാജ് മോഹൻ ഉണ്ണിത്താൻ , എം.കെ. രാഘവൻ, എം.എൽ.എ മാരായ പാറക്കൽ അബ്ദുല്ല, പി.കെ. ബഷീർ, അഡ്വ. എൻ. ഷംസുദ്ദീൻ, എ.ഐ. സി.സി സെക്രട്ടറി പി.സി. വിഷ്ണുനാഥ്, മുസ് ലിം ലീഗ്‌ സംസ്ഥാന ട്രഷറർ സി.ടി. അഹമ്മദലി, വൈസ് പ്രസിഡന്റ് അബ്ദുൽ റഹ് മാൻ കല്ലായി, കെ.പി.സി.സി. ജനറൽ സെക്രട്ടറി കെ.പി. കുഞ്ഞിക്കണ്ണൻ, സെക്രട്ടറിമാരായ വി.എ.നാരായ
ണൻ, കെ. നീലകണ്ഠൻ, സ്ഥാനാർത്ഥി എം.സി. ഖമറുദ്ദീൻ, യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ്, മുസ് ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എ അബ്ദുൽ റഹിമാൻ, ഡി.സി.സി. പ്രസിഡന്റ് ഹക്കിം കുന്നിൽ, യു.ഡി.എഫ് കൺവീനർ എ. ഗോവിന്ദൻ, മുന്നണി നേതാക്കളായ ഹരീഷ് ബി. നമ്പ്യാർ, കരിവെള്ളൂർ വിജയൻ ( ആർ.എസ്.പി) അഡ്വ.കെ.എ.
ഫിലിപ്പ്, ജോർജ് വടകര, നാഷണൽ അബ്ദുല്ല ( കേരള കോൺഗ്രസ് ജെ ) വി.കമ്മാരൻ (സി.എം.പി) കുര്യാക്കോസ് പ്ലാപറമ്പിൽ (കേരള കോൺഗ്രസ് എം) അഡ്വ.റാം മോഹൻ ( ഫോർവേർഡ് ബ്ലോക്ക്) എംഎച്ച് ജനാർദ്ദന ( ജനതാദൾ യു ) എന്നിവർ പ്രസംഗിച്ചു.

രാജ് മോഹൻ ഉണ്ണിത്താൻ എം.പി. ചെയർമാനും , ടി.എ.മൂസ വൈസ് ചെയർമാനും , അഡ്വ. എ .സുബ്ബയ്യറൈ ട്രഷററുമായി 1001 അംഗ തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു. എം. അബ്ബാസ് ജനറൽ കൺവീനറും , എ.കെ.എം.അഷറഫ് കൺവീനറുമാണ്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.