ബാസ്റ്റോബ്: തലയിണയ്ക്കടുത്ത് ചാര്‍ജ് ചെയ്യാന്‍ വച്ച മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം. കസാഖിസ്താനിലെ ബാസ്‌റ്റോബില്‍ അല്‍വാ അസെറ്റ്‌സി അബ്‌സാല്‍ബെകാ(14)യാണ് മരിച്ചത്.[www.malabarflash.com]
ചാര്‍ജ് ചെയ്യാന്‍ മൊബൈല്‍ ഫോണ്‍ സോക്കറ്റില്‍ കണക്റ്റ് ചെയ്ത് അത് തലയിണയ്ക്കടുത്ത് വച്ച് കിടന്നുറങ്ങിയതായിരുന്നു. ഫോണില്‍ പാട്ട് വച്ചിരുന്നതിനാല്‍ പെണ്‍കുട്ടി ഫോണ്‍ കിടക്കയില്‍ തന്നെയാണു വച്ചിരുന്നത്.
പുലര്‍ച്ചയോടെ അമിതമായി ചൂടായ ഫോണ്‍ പൊട്ടിത്തെറിക്കുകയും തലയ്ക്കു ഗുരുതരമായി പരിക്കേറ്റ് പെണ്‍കുട്ടി മരണപ്പെടുകയുമായിരുന്നു.
മൊബൈല്‍ പൊട്ടിത്തെറിച്ചാണ് മരണം സംഭവിച്ചതെന്ന് ഫോറന്‍സിക് അധികൃതര്‍ ഔദ്യോഗികമായി സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, ഏത് കമ്പനിയുടെ ഫോണാണെന്ന് അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല.
No comments:
Post a Comment