Latest News

സംസ്ഥാന സ്‌കൂൾ കലോത്സവം; 32 വേദികളുടെയും സ്ഥലം നിർണയിച്ചു; പ്രധാനവേദി ഐങ്ങോത്ത്

കാഞ്ഞങ്ങാട്:സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഒരുക്കേണ്ട 32 വേദികളുടെയും സ്ഥലം നിർണയിച്ചു. പ്രധാനവേദി ഐങ്ങോത്ത് ഒരുക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.ജീവൻബാബുവിന്റെ സാന്നിധ്യത്തിൽ നേരത്തേ നടന്ന യോഗത്തിൽ തീരുമാനമായിരുന്നു.[www.malabarflash.com]

വിദ്യാഭ്യാസ ഉദ്യോഗസ്ഥരും വിവിധ കമ്മിറ്റികളുടെ കൺവീനർമാരുമുൾപ്പെടെ ഞായറാഴ്ച കാഞ്ഞങ്ങാട്ട് നടന്ന യോഗത്തിലാണ് മറ്റു സ്റ്റേജുകളുടെ രൂപരേഖ തയ്യാറായത്. ദുർഗ ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ രണ്ടാംവേദിയും കാഞ്ഞങ്ങാട് സൗത്തിൽ റോഡരികിലുള്ള സ്ഥലത്ത് മൂന്നാംവേദിയും ഒരുക്കും. ഒപ്പന, തിരുവാതിരകളി, ഗ്രൂപ്പ് ഡാൻസ് തുടങ്ങിയ ഇനങ്ങൾ ഒന്നാംവേദിയായ ഐങ്ങോത്ത് അരങ്ങേറും. ഈ വേദിക്ക് അധികം അകലെയല്ലാതെ ഭക്ഷണശാല ഒരുക്കും.

ഓഫീഷ്യലുകളും മത്സരാർഥികളുമായി 15,000-ത്തിലേറെപ്പേർ ഭക്ഷണംകഴിക്കാനുണ്ടാകുമെന്നാണ് ഭക്ഷണക്കമ്മിറ്റിയുടെ കണക്കുകൂട്ടൽ. ഓരോ വേദിയിലേക്കും ആവശ്യമായ ഭക്ഷണം വാഹനത്തിലെത്തിക്കും. പടന്നക്കാട് ബേക്കൽ ക്ലബ്ബിൽ നടന്ന വിവിധ യോഗങ്ങളിൽ കാഞ്ഞങ്ങാട് നഗരസഭാ ചെയർമാൻ വി.വി.രമേശൻ, പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ ആർ.എസ്.ഷിബു, മുൻ അഡീഷണൽ ഡയറക്ടർ ജെസി ജോസഫ്, ജോയിന്റ് ഡയറക്ടർ എം.കെ.ഷൈൻമോൻ, മുൻ ജോയിന്റ് കമ്മിഷണർ സി.രാഘവൻ, ഡയറ്റ് പ്രിൻസിപ്പൽ എം.ബാലൻ, പൊതുവിദ്യാഭ്യാസവകുപ്പ് പബ്ലിക് റിലേഷൻസ് ഓഫീസർ എസ്.എസ്.ബിജി എന്നിവർ സംസാരിച്ചു. 

നവംബർ 28, 29, 30, ഡിസംബർ ഒന്ന് തീയതികളിലാണ് സംസ്ഥാന സ്കൂൾ കലോത്സവം

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.