Latest News

ജില്ലയില്‍ 100 പുതിയ നൂറ് പ്രഭാഷകര്‍, ഒമ്പത് കേന്ദ്രങ്ങളില്‍ ഡിബേറ്റ്; എസ് വൈ എസ് ജില്ലാ വെര്‍ബലൈസ് പരിശീലന ക്യാമ്പ് സമാപിച്ചു

കാസര്‍കോട്: എസ് വൈ എസ് ജില്ലാ യുവജന റാലി കര്‍മ പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ 100 പുതിയ പ്രഭാഷകരെ സജ്ജമാക്കാനും ഒമ്പത് കേന്ദ്രങ്ങളില്‍ ആനുകാലിക വിഷയങ്ങളില്‍ ഡിബേറ്റ് സംഘടിപ്പിക്കാനും കാസര്‍കോട് സമാപിച്ച എസ് വൈ എസ് ജില്ലാ വെര്‍ബലൈസ് പരിശീലന ക്യാമ്പ് തീരുമാനിച്ചു.[www.malabarflash.com]

ഡിബേറ്റിന് പരിശീലനം സിദ്ധിച്ച പുതിയ പ്രഭാഷകര്‍ നേതൃത്വം നല്‍കും. ജില്ലയിലെ സ്‌കൂള്‍ പരിസരങ്ങള്‍ കേന്ദ്രീകരിച്ച് ഷേക്ക്ഹാന്റ് എന്ന പേരില്‍ ബോധവല്‍കരണ പരിപാടി നടത്തും.ഡ്രൈവര്‍മാര്‍ക്ക് ബോധവല്‍കരണം ലക്ഷ്യം വെച്ച് 44 കേന്ദ്രങ്ങളില്‍ റിലാക്‌സ് സംഗമങ്ങള്‍ നടക്കും.

കാസര്‍കോട് സുന്നി സെന്ററില്‍ നടന്ന പരിശീലനം ജില്ലാ എസ് വൈ എസ് ഉപാധ്യക്ഷന്‍ പാത്തൂര്‍ മുഹമ്മദ് സഖാഫി ഉദ്ഘാടനം ചെയ്തു. ഹംസ മിസ്ബാഹി ഓട്ടപ്പടവ് അധ്യക്ഷത വഹിച്ചു. 

പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ മുസ്ഥഫ പി എറയ്ക്കല്‍, അബ്ദുല്‍ ഖാദിര്‍ സഖാഫി കാട്ടിപ്പാറ, മൂസ സഖാഫി കളത്തൂര്‍, സിദ്ദീഖ് സഖാഫി ബായാര്‍, അബ്ദുല്‍ കരീം മാസ്റ്റര്‍ ദര്‍ബാര്‍കട്ട ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.