Latest News

പാലക്കുന്ന് ക്ഷേത്രത്തിൽ പത്താമുദയ പുത്തരിയുണ്ണാൻ ആയിരങ്ങളെത്തി

പാലക്കുന്ന്: പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തിൽ പത്താമുദയ പുത്തരി സദ്യയുണ്ണാൻ ആയിരങ്ങളെത്തി. പുതിയ നെല്ലു കുത്തിയ അരിയുപയോഗിച്ച് പ്രത്യേക രുചിക്കൂട്ടിൽ തയ്യാറാക്കുന്ന ചക്കരച്ചോറാണ് സദ്യയോടൊപ്പം വിളമ്പുന്ന പായസം.[www.malabarflash.com]

ഇതാണ് പത്താമുദയയോത്സവത്തിന്റെ പുത്തരി സങ്കൽപ്പം. അയ്യായിരത്തിൽ പരം പേർ പുത്തരിസദ്യയുണ്ണാനെത്തിയെന്നു ഭരണ സമിതി ഭാരവാഹികൾ അറിയിച്ചു. 

ക്ഷേത്രം സ്ഥിതിചെയ്യുന്ന കരിപ്പോടി പ്രാദേശിക സമിതിയുടെ നേതൃത്വത്തിലായിരുന്നു സദ്യയൊരുക്കിയതും വിളമ്പിയതും. കുലകൊത്തി നടത്തുന്ന ക്ഷേത്രത്തിലെ ആദ്യ ഉത്സവം ഭണ്ഡാരവീട്ടിലേക്കുള്ള തിരിച്ചെഴുന്നള്ളത്തോടെ സമാപിച്ചു . 

പത്താമുദയം കഴിഞ്ഞശേഷമെത്തുന്ന ആദ്യവെള്ളിയാഴ്ച്ചയായ നവംബർ ഒന്നിന് തൃക്കണ്യവിലപ്പനുള്ള 'വലിയ വഴിപാട്' ക്ഷേത്രം വക നടക്കും . കഴക പരിധിയിലെ സമുദായ വീടുകളിൽ നിന്ന് അതാത് തറയിലച്ചന്മാർ സംഭരിച്ച നെല്ലാണ് വഴിപാടിന് ഉപയോഗിക്കുക.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.