അടൂര്‍: സ്വകാര്യ ബസ്സ് മറിഞ്ഞ് വഴിയാത്രക്കാരായ ദമ്പതികള്‍ മരിച്ചു. പറക്കോട് നെടുമണ്‍ സ്വദേശികളും ദമ്പതികളുമായ ശ്യാം കുമാര്‍, ശില്‍പ എന്നിവരാണ് മരിച്ചത്.[www.malabarflash.com]
ശനിയാഴ്ച വൈകുന്നേരം മൂന്നരയോടെ അടൂര്‍ റവന്യു ടവറിനു സമീപത്താണ് അപകടമുണ്ടായത്. തൊട്ടടുത്ത മെഡിക്കല്‍ ഷോപ്പില്‍ നിന്നും മരുന്ന് വാങ്ങി വരുമ്പോഴാണ് ഇവര്‍ അപകടത്തില്‍ പെട്ടത്.
മാവേലിക്കര നിന്നും അടൂര്‍ വഴി മണ്ണടി പോകുന്ന മോര്‍ണിങ് സ്റ്റാര്‍ ബസ്സാണ് അപകടത്തില്‍ പെട്ടത്. മാവേലിക്കര നിന്നും വന്ന ബസ്സ് വണ്‍ വേ കയറിയിറങ്ങി എംസി റോഡിലേക്ക് കടക്കുന്നതിനു തൊട്ടു മുമ്പാണ് മറിഞ്ഞത്. ബസ്സിനടിയില്‍ പെട്ട ഇരുവരെയും വാഹനം ഉയര്‍ത്തിയാണ് പുറത്തുവിട്ടത്.
ഡ്രൈവര്‍ മദ്യപിച്ചിരുന്നുവെന്നും ബസ്സ് അമിതവേഗത്തിലായിരുന്നുവെന്നും ദൃക്സാക്ഷികള്‍ പറഞ്ഞു. ഡ്രൈവറെ അടൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
No comments:
Post a Comment