Latest News

ഉദയമംഗലത്തെ നെല്‍കൃഷിയില്‍ ഉദുമ സ്‌കൂള്‍ എന്‍.എസ്.എസിന് നൂറുമേനി

ഉദുമ: ഉദയമംഗലം മഹാവിഷ്ണു ക്ഷേത്രത്തിന് സമീപത്തെ പാടത്ത് ഉദുമ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ നാഷണല്‍ സര്‍വീസ് സ്‌കീം ഇറക്കിയ നെല്‍കൃഷിയില്‍ നൂറുമേനി വിളവ് ആഘോഷമാക്കി നാട്ടുകാര്‍.[www.malabarflash.com] 

ഉദയമംഗലം പാടശേഖര സമിതിയുടെ സഹകരണത്തോടെ ചെരിപ്പാടി കളരിക്കല്‍ ദേവസ്വം പ്രസിഡന്റ് സി. ഭാസ്‌കരന്‍ നായരുടെ ഉടമസ്ഥതയിലുള്ള ഒന്നര ഏക്കര്‍ പാടത്താണ് ജൂലൈ 27ന് വിദ്യാര്‍ത്ഥികള്‍ കൃഷിയിറക്കിയത്. ശ്രേയസ്, ആതിര നെല്‍വിത്താണ് വിതച്ചത്. പൂര്‍ണമായും ജൈവ വളങ്ങള്‍ ഉപയോഗിച്ചു.
കൊയ്ത്തുത്സവം രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സത്താര്‍ മുക്കുന്നോത്ത് അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റര്‍ ടി.വി മധുസൂദനന്‍, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ അന്‍വര്‍ മാങ്ങാട്, വി. കുഞ്ഞിരാമന്‍, ഉദുമ ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പ്രഭാകരന്‍ തെക്കേക്കര, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സൈനബ അബൂബക്കര്‍, ഗ്രാമ പഞ്ചായത്ത് അംഗം ചന്ദ്രന്‍ നാലാംവാതുക്കല്‍, ഉദയമംഗലം പാടശേഖര സമിതി സെക്രട്ടറി ഉദയമംഗലം സുകുമാരന്‍, ഉദയമംഗലം മഹാവിഷ്ണു ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് ബാലകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് ഗീതകൃഷ്ണന്‍, ഉദുമ ഗവ. ഹയര്‍ സെക്കന്ററി വിഭാഗം സീനിയര്‍ അസി. കെ.വി അഷ്‌റഫ്, പ്രിന്‍സിപ്പല്‍ പി. മുരളീധരന്‍ നായര്‍, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ എ.വി രൂപേഷ് പ്രസംഗിച്ചു.
നെല്‍കൃഷിക്ക് സൗജന്യമായി വയല്‍ വിട്ടുനല്‍കിയ സി. ഭാസ്‌കരന്‍ നായരെ എന്‍.എസ്.എസ് വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി ആദരിച്ചു. അമ്പത്തോളം എന്‍.എസ്.എസ് വിദ്യാര്‍ത്ഥികള്‍ കൊയ്ത്തുല്‍സവത്തില്‍ പങ്കെടുത്തു. ഇവിടെ നിന്നും ഉല്‍പ്പാദിപ്പിച്ച നെല്ല് അരിയാക്കി നാലാംവാതുക്കല്‍ കോളനിയിലെ നിര്‍ധന കുടുംബങ്ങള്‍ക്ക് സൗജന്യമായി നല്‍കും. ബാക്കിവരുന്ന അരി എന്‍.എസ്.എസ് ക്യാമ്പ് നടക്കുമ്പോള്‍ ഭക്ഷണത്തിന് വേണ്ടി ഉപയോഗിക്കും.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.