ഉദുമ: സഹകരണ സംഘം പ്രവർത്തകരുടെ കൂട്ടായ്മയിൽ മാങ്ങാട് വയലിൽ നെൽ കൃഷിയിൽ വിജയം. ഉദുമ വനിത സർവീസ് സഹകരണ സംഘം, ഉദുമ റീഹാബിലിറ്റേഷൻ പാലിയേറ്റീവ് കെയർ സൊസൈറ്റി, ഉദുമ ലേബർ കോൺട്രാക്ട് സൊസൈറ്റി എന്നിവയുടെ സഹകരണത്തോടെയാണ് മാങ്ങാട് 20 ഏക്കർ തരിശ്പാടത്തു നടത്തിയ നെൽകൃഷി ചെയ്തത്.[www.malabarflash.com]
കൊയ്ത്തുത്സവം ഉദ്ഘാടനം സഹകരണ സംഘം ജില്ലാ ജോയിന്റ് ട്രജിസ്ട്രർ വി മുഹമ്മദ് നൗഷാദ് നിർവഹിച്ചു. മാങ്ങാട് പാടശേഖര സമിതിക്ക്
ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച ട്രാക്ടർ പ്രസിഡന്റ് എം ഗൗരി ഉദ്ഘാടനം ചെയ്തു. മുൻ എംഎൽഎ കെ വി കുഞ്ഞിരാമൻ അധ്യക്ഷനായി.
ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച ട്രാക്ടർ പ്രസിഡന്റ് എം ഗൗരി ഉദ്ഘാടനം ചെയ്തു. മുൻ എംഎൽഎ കെ വി കുഞ്ഞിരാമൻ അധ്യക്ഷനായി.
പഞ്ചായത്ത് പ്രസിഡന്റ് കെ എ മുഹമ്മദാലി, ബ്ബോക്ക് പഞ്ചായത്ത് സ്റ്റാന്റിങ് ചെയർപേഴ്സൻ ഇന്ദിര ബാലൻ, കൃഷി ഡപ്യൂട്ടിമാരായ അജിത്ത്, വീണാ റാണി, ജി, ബാബുരാജ്, ഹോസ്ദുർഗ്ഗ് സകരണസംഘം ജനറൽ അസിസ്റ്റന്റ് രജിസ്ട്രാർ വി ചന്ദ്രൻ, ഉദുമ പഞ്ചായത്തംഗങ്ങളായ ബീബി അഷറഫ്, വൽസല ശ്രീധരൻ, വനിത സഹകരണ സംഘം പ്രസിഡണ്ട് കസ്തൂരി ബാലൻ, ലേബർ കോൺട്രാക്ട് സഹകരണ സംഘം പ്രസിഡന്റ് വി ആർ ഗംഗാധരൻ, പാടശേഖര കമ്മിറ്റി പ്രസിഡന്റ് ഹസൈനാർ, പി കുമാരൻ നായർ, മുജീബ് മാങ്ങാട് എന്നിവർ സംസാരിച്ചു.
ലേബർ കോൺട്രാക്ട് സഹകരണ സംഘം സെക്രട്ടറി പി ഗോപാലകൃഷ്ണൻ സ്വാഗതവും വനിത സഹകരണ സംഘം സെക്രട്ടറി ബി കൈരളി നന്ദിയും പറഞ്ഞു.
No comments:
Post a Comment