Latest News

വി.എസ് അച്യുതാനന്ദനെ ശ്രീചിത്ര ആശുപത്രിയിലേക്ക് മാറ്റി

തിരുവനന്തപുരം: ദേഹാസ്വാസ്ഥ്യത്തെതുടർന്ന്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഭരണപരിഷ്‌കാര കമീഷൻ ചെയർമാൻ വി എസ്‌ അച്യുതാനന്ദനെ ശ്രീചിത്രയിലേക്ക്‌ മാറ്റി. [www.malabarflash.com]

രക്തസമ്മർദ്ദത്തിലെ വ്യത്യാസം പരിശോധിക്കാനാണ്‌ ശ്രീചിത്രയിലേക്ക്‌ മാറ്റിയത്‌. ന്യൂറോ പരിശോധനക്കായാണ്‌ ശ്രീചിത്രയിലേക്ക്‌ മാറുന്നതെന്ന്‌ വി എസിനെ ചികിത്സിക്കുന്ന ഡോ. ഭരത്‌ചന്ദ്രൻ അറിയിച്ചു.

വി എസ്‌ അച്യുതാനന്ദന്റെ ആരോഗ്യനില തൃപ്‌തികരമാണെന്നും അദ്ദേഹം മരുന്നുകളോട്‌ പ്രതികരിക്കുന്നുണ്ടെന്നും ആശുപത്രിവൃത്തങ്ങൾ അറിയിച്ചു. ന്യൂറോ മെഡിക്കൽ വിഭാഗത്തിലെയും സ്‌ട്രോക്ക്‌ മാനേജ്‌മെന്റ്‌ വിഭാഗത്തിലെയും ഡോക്‌ടർമാരുടെ വിദഗ്‌ധ സംഘം ആരോഗ്യസ്ഥിതി സൂക്ഷ്‌മമായി പരിശോധിച്ചുവരികയാണെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

രക്തസമ്മർദ്ദം ഉയർന്നതിനാൽ വെള്ളിയാഴ്‌ച രാവിലെയാണ്‌ വി എസിനെ ഉള്ളൂർ റോയൽ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്‌.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.