Latest News

കരമനയിൽ ഒരു കുടുംബത്തിലെ ഏഴുപേരുടെ മരണത്തിൽ ദുരൂഹതയെന്ന് ഡിജിപി

തിരുവനന്തപുരം: കരമനയിൽ ഒരു കുടുംബത്തിലെ ഏഴുപേരുടെ മരണത്തിലും ചില ദുരൂഹതകളുണ്ടെന്നു ഡിജിപി ലോക്നാഥ് ബെഹ്റ. സംഭവം കൊലപാതകമാണെന്ന പരാതിയിൽ കൂടുതൽ അനേഷണത്തിന് തിരുവനന്തപുരം ക്രൈം ഡിസിപി മുഹമ്മദ് ആരിഫിന് അന്വേഷണ ചുമതല കൈമാറി.[www.malabarflash.com]

കരമനയിലേത് കൂ​ട​ത്താ​യി മോ​ഡ​ല്‍ കൊ​ല​പാ​ത​ക​മെ​ന്നാണ് പ​രാതി. ന​ട​ന്ന​ത് കൊ​ല​പാ​ത​ക​ങ്ങ​ൾ ആ​ണെ​ന്നും സ്വ​ത്ത് ത​ട്ടി​യെ​ടു​ക്കാ​നെ​ന്നു​മാ​ണെ​ന്ന് ചൂണ്ടിക്കാട്ടി ബ​ന്ധുക്കളാണ് പ​രാ​തി ന​ൽ​കിയത്. പ​രാ​തി​യി​ല്‍ ക​ര​മ​ന പോ​ലിസ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. ജി​ല്ലാ ക്രൈം​ബ്രാ​ഞ്ചി​ന്‍റെ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ന് ശേ​ഷ​മാ​ണ് പ‌ോ​ലി​സ് കേ​സെ​ടു​ത്ത​ത്. കു​ടും​ബാം​ഗ​ങ്ങ​ളു​ടെ മ​ര​ണ​ത്തെ തു​ട​ർ​ന്ന് കാ​ര്യ​സ്ഥ​ൻ സ്വ​ത്തു ത​ട്ടി​യെ​ടു​ത്തെ​ന്നാ​ണ് പ​രാ​തി​യി​ൽ പ​റ‍​യു​ന്ന​ത്.
20 വർഷത്തിനിടെ കുടുംബത്തിലെ ഏഴുപേരാണ് മരിച്ചത്. കരമന കാലടി കളത്തില്‍ ഗോപിനാഥന്‍നായര്‍, ഭാര്യ സുമുഖിഅമ്മ, മക്കളായ ജയശ്രീ, ജയബാലകൃഷ്ണന്‍, ജയപ്രകാശ്, ഗോപിനാഥന്‍നായരുടെ സഹോദരന്‍ വേലുപ്പിള്ളയുടെ മകന്‍ ഉണ്ണികൃഷ്ണന്‍നായര്‍, ഗോപിനാഥന്‍നായരുടെ മറ്റൊരു സഹോദരനായ നാരായണപിള്ളയുടെ മകന്‍ ജയമാധവന്‍ എന്നിവരാണ് മരിച്ചത്. 

വരുടെ മരണശേഷം കുടുംബവുമായി ബന്ധമില്ലാത്ത രണ്ടുപേരിലേക്ക് സ്വത്ത് എത്തിയെന്നാണ് പ്രധാന ആരോപണം. കുടുംബത്തിലെ കാര്യസ്ഥന്‍ വ്യാജ ഒസ്യത്ത് തയാറാക്കി സ്വത്ത് തട്ടിയെടുത്തെന്നാണ് പരാതി. നഗരത്തിന്റെ പലഭാഗങ്ങളിലായി ഇവര്‍ക്ക് സ്ഥലമുണ്ട്. ഏകദേശം 200 കോടിയുടെ സ്വത്ത് ഉണ്ടെന്നാണ് നാട്ടുകാരും ബന്ധുക്കളും പറയുന്നത്.
2003നു ശേഷമാണ് ഈ മരണങ്ങള്‍ നടന്നത്. സംശയിക്കപ്പെടുന്ന കാര്യസ്ഥന്‍ മുമ്പ് കോടതി ജീവനക്കാരനായിരുന്നു. കൂട്ടുപ്രതിയെന്നു സംശയിക്കുന്നയാള്‍ വീട്ടുജോലിക്കാരിയുടെ മകനാണ്. കുടുംബത്തിന് കാലടിയില്‍ മാത്രമായി കോടികള്‍ വിലമതിക്കുന്ന 6.17 ഏക്കര്‍ സ്ഥലമുണ്ട്. 

സമാനമായ സാഹചര്യത്തിലാണ് കുടുംബത്തിലെ ഏഴുപേരും മരിച്ചതെങ്കിലും അവസാനം മരണമടഞ്ഞ ജയമാധവന്റെ മരണത്തില്‍ മാത്രമാണ് കേസെടുത്തിരിക്കുന്നത്. മരണങ്ങളില്‍ ദുരൂഹതയുള്ളതായി കുടുംബാംഗമായ പ്രസന്നകുമാരിയമ്മ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. 

സ്വാഭാവിക മരണങ്ങളല്ല, നടന്നത് കൊലപാതകങ്ങളാണെന്നും 200 കോടിയുടെ സ്വത്ത് തട്ടിയെടുക്കാനെന്നുമാണ് പരാതിയില്‍ പറയുന്നത്. ആരോഗ്യത്തോടെ ജീവിച്ചിരുന്നവര്‍ പെട്ടെന്ന് ഒരു ദിവസം വീട്ടില്‍ മരിച്ചുകിടക്കുന്നതാണ് കാണുന്നത്. കാര്യസ്ഥന്‍ ബന്ധുക്കളെപ്പോലും വീട്ടിലേക്ക് അടുപ്പിച്ചിരുന്നില്ലെന്നാണ് ആരോപണം. സ്വത്ത് കൈവശപ്പെടുത്താനായി വ്യാജ ഒസ്യത്ത് തയാറാക്കിയതായി പ്രാഥമിക അന്വേഷണത്തില്‍ പോലിസ് അന്വേഷത്തില്‍ കണ്ടെത്തിയിരുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.