ഉപ്പള: ഉപ്പളയില്‍ യുവാവിനെ മുഖംമൂടി സംഘം കുത്തിപ്പരിക്കേല്‍പ്പിച്ചു. ഉപ്പള പത്വാടി ദദ്ധങ്കടി സ്വദേശി ജയറാം ഭണ്ഡാരിയുടെ മകന്‍ പ്രണവ് ഭണ്ഡാരി(26)ക്കാണ് കുത്തേറ്റത്. പരിക്കേറ്റ ഇയാളെ മംഗളൂരിലെ എജെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.[www.malabarflash.com]
വ്യാഴാഴ്ച്ച പുലര്‍ച്ചെ 5.30ഓടെയാണ് സംഭവം. ആര്‍മി റിക്യൂര്‍ട്ട്‌മെന്റില്‍ സെലക്ഷന്‍ ലഭിച്ച പ്രണവ് ഭണ്ഡാരി പ്രഭാത സവാരിക്കിറങ്ങിയപ്പോഴാണ് ആക്രമണമുണ്ടായത്.
ബൈക്കിലെത്തിയ മുഖംമൂടി ധരിച്ച മൂന്നംഗ സംഘം കത്തി കൊണ്ട് കുത്തുകയായിരുന്നു. ബഹളം കോട്ട് സമീപവാസികള്‍ ഓടിയെത്തിയപ്പോഴേക്കും സംഘം രക്ഷപ്പെടുകയായിരുന്നു. നമ്പര്‍ പ്ലേറ്റ് ഘടിപ്പിക്കാത്ത ബൈക്കിലെത്തിയവരാണ് ആക്രമണം നടത്തിയത്. ഗുരുതര പരിക്കേറ്റ ഇയാളെ പ്രവേശിപ്പിച്ചു.
ബുധനാഴ്ച്ച രാത്രി 10.30ഓടെ മീഞ്ച പഞ്ചായത്തിലെ മിയാപദവ് ടൗണിനു സമീപം സമാന രീതിയില്‍ ആക്രമണമുണ്ടായിരുന്നു. എസ്ഡിപി ഐ പ്രവര്‍ത്തകന്‍ ലക്ഷംവീട് കോളനിക്ക് സമീപത്തെ മുഹമ്മദ് ഫൈസലി (25)നെയാണ് ഒരുസംഘം വെട്ടിപ്പരിക്കേല്‍പ്പിച്ചത്. ഫൈസല്‍ ഗുരുതര നില തരണം ചെയ്തിട്ടുണ്ട്.
No comments:
Post a Comment