Latest News

ഐ എസ് ബന്ധം: അറസ്റ്റിലായ 127 ആളുകളില്‍ ഭൂരിഭാഗം പേരും പ്രചോദനം ഉള്‍ക്കൊണ്ടത് സാക്കിറില്‍ നിന്ന്

ന്യൂഡല്‍ഹി: ഐ എസ് ബന്ധം സംശയിച്ച് രാജ്യത്തെ സുരക്ഷാ ഏജന്‍സികള്‍ അറസ്റ്റ് ചെയ്ത 127 ആളുകളില്‍ ഭൂരിഭാഗം പേരും വിവാദ മതപ്രഭാഷകന്‍ സാക്കിര്‍ നായിക്കിന്റെ പ്രഭാഷണങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടവരാണെന്ന് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ ഐ എ)യിലെ ഉന്നതോദ്യോഗസ്ഥന്‍ അലോക് മിത്തല്‍.[www.malabarflash.com] 

ഭീകര വിരുദ്ധ അന്വേഷണ സംഘങ്ങളുടെ ഒരു യോഗത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഐ എസ് ബന്ധത്തിന്റെ പേരില്‍ 127 പേരെയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് സുരക്ഷാ ഏജന്‍സികള്‍ അറസ്റ്റ് ചെയ്തത്. തമിഴ്‌നാട്ടില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പേര്‍ അറസ്റ്റിലായത്-33. ഉത്തര്‍ പ്രദേശ്-19, കേരളം-17, തെലങ്കാന-14, മഹാരാഷ്ട്ര-12, കര്‍ണാടക-8, ഡല്‍ഹി-7 എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ കണക്ക്. ഉത്തരാഖണ്ഡ്, ബംഗാള്‍, ജമ്മു കശ്മീര്‍, രാജസ്ഥാന്‍, ഗുജറാത്ത്, ബീഹാര്‍, മധ്യപ്രദേശ് എന്നിവിടങ്ങളിലും അറസ്റ്റുണ്ടായിട്ടുണ്ട്. ഇവരെല്ലാം പ്രചോദനമുള്‍ക്കൊണ്ടത് സാക്കിറിന്റെ പ്രഭാഷണങ്ങളില്‍ നിന്നാണെന്ന് മിത്തല്‍ പറഞ്ഞു.

രാജ്യം അഭിമുഖീകരിക്കുന്ന തീവ്രവാദ വെല്ലുവിളികള്‍ സംബന്ധിച്ച് എന്‍ ഐ എ ഡയറക്ടര്‍ വൈ സി മോദിയും യോഗത്തില്‍ പരാമര്‍ശിച്ചു. ബംഗ്ലാദേശ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജമാഅതുല്‍ മുജാഹിദീന്‍ ബംഗ്ലാദേശ് (ജെ എം ബി) എന്ന തീവ്രവാദ ഗ്രൂപ്പ് കേരളം, കര്‍ണാടക, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിച്ചതായി മോദി സൂചിപ്പിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.