Latest News

വിദ്യാർഥികൾ വിമാനം കെട്ടിവലിച്ചു; ദുബായിൽ പുതിയ ചരിത്രം

ദുബൈ: ദുബൈയിൽ ഒരു പറ്റം വിദ്യാർഥികൾ വിമാനം കെട്ടിവലിച്ചു നീക്കി ചരിത്രത്തിലിടം നേടി! ദുബൈ പോലീസ് സ്കൂളുകളി(ഹിമായ)ൽ നിന്നുള്ള 15 മുതൽ 17 വയസുവരെയുള്ള 30 വിദ്യാർഥികളാണ് ഉദ്യമത്തിൽ കൈകോർത്തത്. തടിച്ച കയർ ഉപയോഗിച്ച് ഫ്ലൈ ദുബൈ വിമാനം ദുബൈ രാജ്യാന്തര വിമാനത്താവളത്തിലെ റൺവേയിൽ 150 മീറ്ററോളം വലിച്ചുനീക്കുകയായിരുന്നു.[www.malabarflash.com]


ദുബൈ ഫിറ്റ്നസ് ചലഞ്ച് 30X30ന്റെ ഭാഗമായാണ് ഈ പരിപാടിയെന്ന് അധികൃതർ പറഞ്ഞു. ദുബൈ ഭരണാധികാരിയും ദുബൈ എക്സിക്യൂട്ടീവ് കൗൺസിൽ, ദുബൈ സ്പോർട്സ് കൗൺസിൽ എന്നിവയുടെ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് 30 ദിവസം നീണ്ടുനിൽക്കുന്ന ചലഞ്ചിന് കഴിഞ്ഞദിവസം തുടക്കമിട്ടത്.
  ദുബൈ പോലീസിന്റെ ചലഞ്ചുമായി ബന്ധപ്പെട്ട പരിപാടികൾക്ക് വിദ്യാർഥികളുടെ പങ്കാളിത്തം ഏറെ സന്തോഷം പകരുന്നതായി ദുബൈ പൊലീസ് ട്രെയിനിങ് ആൻഡ് അക്കാദമിക് അഫയേഴ്സ് അസി.കമാൻഡന്റ് മേജർ ജനറൽ മുഹമ്മദ് അഹമദ് ബിൻ ഫഹദ് പറഞ്ഞു. 

കഴിഞ്ഞ വർഷം 240 ടൺ ഭാരമുള്ള ബോയിങ് 777-300ആർ വിമാനം 100 മീറ്റർ വലിച്ചുനീക്കി ദുബൈ പോലീസ് ഗിന്നസ് ലോക റെക്കോർഡ് സ്വന്തമാക്കിയിരുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.