Latest News

ക്ലീൻ അപ് ദി വേൾഡ്: കെ.എം.സി.സി പങ്കാളിത്തം ആവേശമായി

ദുബൈ: പ്ലാസ്റ്റിക് മലിനീകരണം തടയുക എന്ന മുഖ്യ ശീർഷകത്തിൽ പരിസര ശുചിത്വവും പരിസ്ഥിതി സംരക്ഷണവും ലക്ഷ്യം വെച്ച് നടന്ന ദുബൈ മുനിസിപ്പാലിറ്റിയുടെ ക്ലീൻ അപ് ദി വേൾഡ് ശുചീകരണ യജ്ഞത്തിൽ ദുബൈ കെ.എം.സി.സിയെ പ്രതിനിധീകരിച്ച് ആയിരത്തിലധികം പ്രവർത്തകർ പങ്കെടുത്തത് ആവേശമായി.[www.malabarflash.com

അൽ വർസാൻ ഏരിയയിൽ നടന്ന പരിപാടിയിൽ എത്തിച്ചേർന്ന കെ.എം.സി.സി പ്രവർത്തകർ ശുചീകരണ യജ്ഞത്തിന് ശേഷം പ്രത്യേക ബാനറിന് പിന്നിൽ പരിസ്ഥിതി സംരക്ഷണത്തിന്‍റെ വിവിധ സന്ദേശങ്ങൾ നൽകുന്ന പ്ലക്കാർഡുകളും ബാനറുകളും ഉയർത്തി പിടിച്ച് സംസ്ഥാന നേതാക്കൾക്കൊപ്പം അണിനിരന്നു.

മുസ്ലിം ലീഗ് തൃശൂർ ജില്ലാ പ്രസിഡണ്ട് സി.എ.റഷീദ്, വനിതാ ലീഗ് സംസ്ഥാന പ്രസിഡണ്ട് സുഹറ മമ്പാട് എന്നിവർ മുഖ്യാതിഥികളായി എത്തിച്ചേർന്നത് പ്രവർത്തകർക്ക് ആഹ്ളാദമേകി.

ദുബൈ മുനിസിപ്പാലിറ്റിയുടെ പ്രത്യേക അനുമോദനവും സർട്ടിഫിക്കറ്റും ദുബൈ കെ.എം.സി.സി പ്രസിഡന്‍റ് ഇബ്രാഹിം എളേറ്റിൽ, ജനറൽ സെക്രട്ടറി മുസ്തഫ വേങ്ങര എന്നിവർ സ്വീകരിച്ചു. 

സംസ്ഥാന ഭാരവാഹികളായ ഹംസ തൊട്ടി, ഒ.കെ.ഇബ്രാഹിം, റഈസ് തലശ്ശേരി, മുസ്തഫ തിരൂർ, ഹനീഫ് ചെർക്കള, മുഹമ്മദ് പട്ടാമ്പി, അബ്ദുൽ ഖാദർ അരിപ്പാമ്പ്ര, അഡ്വ. സാജിദ് അബൂബക്കർ, അഷ്റഫ് കൊടുങ്ങല്ലൂർ, അബൂബക്കര്‍ ഹാജി കോട്ടക്കൽ, ഒ.മൊയ്തു, അഡ്വ.ഇബ്രാഹിം ഖലീൽ, നിസാമുദ്ധീൻ കൊല്ലം, കെ.പി.എ സലാം, കെഎംസിസി നേതാക്കളായ ഇബ്രാഹിം മുറിച്ചാണ്ടി, എ.സി ഇസ്മായിൽ എന്നിവര്‍ പങ്കെടുത്തു.വിവിധ ജില്ല മണ്ഡലം നേതാക്കള്‍ നേതൃത്വം നൽകി. ക്ലീൻ അപ് ദി വേൾഡ് സബ് കമ്മറ്റി ചെയർമാൻ മജീദ് മടക്കിമല സ്വാഗതവും ജനറൽ കൺവീനർ വി.കെ.കെ റിയാസ് നന്ദിയും പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.