കണ്ണൂര്‍: മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടുന്നവര്‍ക്ക് ജയിലറയൊരുക്കി പോലീസ് കാത്തിരിക്കുന്നു. ഉപേക്ഷിക്കപ്പെടുന്ന കുഞ്ഞുങ്ങളുടെ സംരക്ഷണത്തിനാണ് പോലീസ് ഇടപെടൽ.[www.malabarflash.com]
മക്കളെ ഉപേക്ഷിച്ചുള്ള ഒളിച്ചോട്ടം വര്‍ധിച്ച സാഹചര്യത്തിലാണ് നിയമം കര്‍ശനമാക്കുന്നത്. കണ്ണൂരിലെ ജില്ലാ ജഡ്ജിയും പോലീസുദ്യോഗസ്ഥരും ചേര്‍ന്നുള്ള യോഗത്തിലാണ് തീരുമാനം.
കുഞ്ഞുങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാൻ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം, ഒളിച്ചോട്ടക്കാര്ക്കെതിരേ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുക്കും. സാധാരണ ഒളിച്ചോട്ടക്കാരെ പിടികൂടി കോടതിയില്‍ ഹാജരാക്കുമ്പോള്‍ അവരുടെ ഇഷ്ടത്തിനനുസരിച്ച് പോകാൻ അനുവദിക്കുകയാണ് പതിവ്. എന്നാല്‍ മക്കളെ ഉപേക്ഷിച്ചുള്ള ഒളിച്ചോട്ടമാണെങ്കില്‍ ഇനിമുതൽ ഇവർ പോകേണ്ടിവരിക നേരെ ജയിലിലേക്കായിരിക്കുമെന്ന് ഉറപ്പ്.

No comments:
Post a Comment