Latest News

വാട്സാപ്, ഫെയ്സ്ബുക് ഗ്രൂപ്പുകൾ നിരീക്ഷിക്കാൻ പോലീസിന് അത്യാധുനിക സംവിധാനങ്ങൾ

അയോധ്യാ കേസില്‍ സുപ്രീം കോടതിയുടെ വിധി ശനിയാഴ്ച വന്നതിനു ശേഷം ഇന്ത്യയുടെ സുരക്ഷാ ഏജന്‍സികള്‍ വിവിധ സംവിധാനങ്ങളാണ് ഓണ്‍ലൈനിലെ പ്രതികരണങ്ങള്‍ നിരീക്ഷിക്കാൻ പ്രയോജനപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. ഇതിനെ വിളിക്കുന്നത് സെന്റിമെന്റ് അനാലിസിസ് പ്രോഗ്രം (മനോഭാവം അളക്കാനുള്ള നടപടിക്രമം) എന്നാണ് വിളിക്കുന്നത്.[www.malabarflash.com]

പ്രകോപന പരമായ ആഘോഷങ്ങളോ, വിദ്വേഷപ്രചാരമോ നടക്കുന്നുണ്ടോ എന്നറിയാനാണ് ഇത് ഉപയോഗിക്കുന്നത്. പ്രകോപനപരമായ സന്ദേശങ്ങള്‍ നിരീക്ഷിക്കുക എന്നതാണ് പോലീസ് നിരന്തരം ചെയ്തുകൊണ്ടിരിക്കുന്നത്. ഇതിന് സഹായക്കുകയാണ് സോഫ്റ്റ്‌വെയര്‍ ടൂളുകള്‍ ചെയ്യുന്നത്. ഓപ്പണ്‍ സോഴ്‌സ് പ്ലാറ്റ്‌ഫോമുകളെ ഉപയോഗിച്ചാണ് ഈ പ്രോഗ്രാം കമന്റുകളും പോസ്റ്റുകളും ചാറ്റ് റൂമുകളും നിരീക്ഷിച്ചുകൊണ്ടിരിക്കുന്നത്.

വിഷയത്തെക്കുറിച്ചുള്ള പ്രതികരണങ്ങള്‍ ശ്രദ്ധാപൂര്‍വം പഠിക്കുകയാണ് ചെയ്യുന്നത്. ഇതിലൂടെ ഭീഷണി എവിടുന്നു വരുന്നുവെന്നറിയാന്‍ പോലീസിനു സാധിക്കുന്നു. ഉദാഹരണത്തിന് തന്റെ സന്ദേശത്തില്‍ ഒരാള്‍ 'അയോധ്യ' എന്നും 'പ്രതികാരം' എന്നും എഴുതിയാല്‍ പോലീസിന് മുന്നറിയിപ്പ് ലഭിക്കുമെന്ന് ഒരു പോലീസ് ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി.

ഡേറ്റ ധാരാളമായി പരിശോധിക്കാനും അവ വിശകലനം ചെയ്യാനും പുതിയ സിസ്റ്റം ഉപകരിക്കും. ടെക്‌സ്റ്റ് സന്ദേശങ്ങള്‍ പരിശോധിക്കല്‍ എളുപ്പമാണെങ്കിലും ഫോട്ടോകളും വിഡിയോയും ശബ്ദസന്ദേശവുമൊക്കെ കാര്യങ്ങള്‍ കൂടുതല്‍ വിഷമമുള്ളതാക്കുമെങ്കിലും അവയും കണ്‍വേര്‍ട്ടു ചെയ്ത് പരിശോധിക്കാനാകും.

പ്രശ്‌നമുള്ള സന്ദേശങ്ങള്‍ കണ്ടെത്തിയാല്‍ അതു പോസ്റ്റു ചെയ്തയാളെ കണ്ടെത്തും. റീ-ട്വീറ്റുകള്‍, റോബോട്ട് അക്കൗണ്ടുകള്‍ തുടങ്ങിയവ ഉപയോഗിക്കുന്നതിനാല്‍ അത് വലിയ വെല്ലുവിളിയാണ്.

പോലീസ് ഉപയോഗിക്കുന്ന മറ്റൊരു ഉപാധിയാണ് ലെക്‌സിക്കല്‍ അനാലിസിസ് (lexical analysis). ഇതുപയോഗിച്ച് സോഷ്യല്‍ മീഡിയയിലും മറ്റും കൂടുതല്‍ സേര്‍ച്ച് ചെയ്യപ്പെടുന്നത് എന്താണെന്ന് അറിയാന്‍ സാധിക്കും. ഒരു നിശ്ചിത സമയത്തിനുള്ളില്‍ സേര്‍ച് ചെയ്യപ്പെട്ട കീവേഡുകള്‍ അറിയാനാണ് ശ്രമം. സേര്‍ച് ചെയ്ത അക്കൗണ്ടിനെക്കുറിച്ച് ഇന്റര്‍നെറ്റില്‍ ലഭ്യമായ ഡേറ്റ ഉപയോഗിച്ചായിരിക്കും തുടര്‍ നീക്കങ്ങള്‍.

സാമൂഹികാസ്വസ്ഥത പടര്‍ത്തിയേക്കാവുന്ന സംഭവികാസങ്ങള്‍ ഉണ്ടാകുമ്പോഴെല്ലാം പോലീസ് ആശ്രയിക്കുന്ന ടൂളാണ് ലെക്‌സിക്കല്‍ അനാലിസിസ്. ഏതാനും വര്‍ഷം മുൻപ് ഇസ്‌ലാമിക് സ്റ്റേറ്റിന്റെ ചില നീക്കങ്ങള്‍ ഈ വിധത്തില്‍ കണ്ടെത്തുകയും അവ മുളയിലെ നുള്ളാനും ലെസ്‌കിക്കല്‍ അനാലിസിസ് ഉപകാരപ്പെട്ടുവെന്ന് പറയുന്നു.

ഈ നീക്കത്തില്‍ പിടിയിലായത് റൂര്‍ക്കി കേന്ദ്രമായി പ്രവര്‍ത്തിച്ചുവന്ന അഖലാക് ഉര്‍ റഹ്മാനാണ് ഡൽഹി പോലീസ് സ്പെഷ്യല്‍ സെല്ലിന്റെ പിടിയിലായത്. അതിനു ശേഷമാണ് പോലീസ് ഇന്റര്‍നെറ്റ് കേന്ദ്രീകൃത നിരീക്ഷണങ്ങള്‍ ശക്തിപ്പെടുത്തിയത്.

ഓപ്പണ്‍ സോഴ്‌സ് പ്ലാറ്റ്‌ഫോമുകളില്‍ നടക്കുന്നത് നിരീക്ഷിക്കാനായി ഈ വര്‍ഷം രൂപംനല്‍കിയതാണ് കൗണ്ടര്‍ ഇന്റലിജന്‍സ് സെല്‍ (Counter Intelligence Cell (CIC). സോഷ്യല്‍ മീഡിയയില്‍ വരുന്ന അഭിപ്രായങ്ങളിലാണ് ഈ സെല്ലിന്റെ നിരീക്ഷണം. കൂടാതെ ടെലിഗ്രാം, വാട്‌സാപ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളില്‍ ജിഹാദി ഗ്രൂപ്പുകളുടെയും മറ്റ് മതസംഘടനകളുടെയും സന്ദേശങ്ങളും പരിശോധിച്ച് നീക്കങ്ങള്‍ മുന്‍കൂട്ടിയറിയുക എന്നതും ഈ സെല്ലിന്റെ ജോലിയുടെ ഭാഗമാണ്.

അയോധ്യ വിധിക്കു ശേഷം, ഡൽഹി, ഉത്തര്‍പ്രദേശ്, മുംബൈ എന്നിവിടങ്ങളില്‍ നിന്നുള്ള ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങളില്‍ പ്രത്യേകമായി നിരീക്ഷിക്കുന്നുണ്ട്. അടുത്ത രണ്ടാഴ്ച മുഴുവന്‍ ശക്തമായ നിരീക്ഷണം നടത്തും. ഇത് ഗുണം ചെയ്തു കഴിഞ്ഞതായും പറയുന്നു.

ആര്‍ട്ടിക്കിള്‍ 370യുമായി ബന്ധപ്പെട്ടുണ്ടായ ചില പാക്കിസ്ഥാന്റെ നീക്കങ്ങള്‍ തകര്‍ക്കാനായതായി പറയുന്നു. ഡൽഹിയിലും ഉത്തര്‍ പ്രദേശിലും നടത്താനിരുന്ന ചില ആക്രമണങ്ങളാണ് മുന്‍കൂട്ടി മനസിലാക്കാനായതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.


(കടപ്പാട്: മനോരമ)

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.