Latest News

വാഹനാപകടം ; അംബ ആശ്രമത്തിലെ സ്വാമി ഹരിഹരചൈത്യ ഉള്‍പ്പടെ നാല് പേര്‍ മരിച്ചു

തിരുവനന്തപുരം : ആറ്റിങ്ങല്‍ ആലങ്കോട് ഉണ്ടായ വാഹനാപകടത്തില്‍ കായംകുളം അംബ ആശ്രമത്തിലെ സ്വാമി ഹരിഹരചൈത്യ ഉള്‍പ്പടെ നാല് പേര്‍ മരിച്ചു. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. നെയ്യാര്‍ ഡാമിലെ ശിവാനന്ദാശ്രമത്തില്‍ നവാഹപൂജ കഴിഞ്ഞ് മടങ്ങിയ സംഘമാണ് അപകടത്തില്‍പ്പെട്ടത്.[www.malabarflash.com]

സ്വാമി ഹരിഹരചൈതന്യ, മാവലിക്കര സ്വദേശി രാജന്‍ ബാബു, റിട്ട റെയില്‍വെ സൂപ്രണ്ടായ ഓച്ചിറ സ്വദേശി റാവു മകന്‍ അനുരാഗ്, എന്നിരാണ് മരിച്ചത്. മംഗലാപുരത്ത് നിന്നും തിരുവനന്തപുരത്തേക്ക് ലോഡുമായി വന്ന ലോറിയുമായി ഇവര്‍ സഞ്ചരിച്ച മാരുതി ഓള്‍ട്ടോ കാര്‍ കൂട്ടിയിടിക്കുകയായിരുന്നു. കാര്‍ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

നാലുപേരും അപകടസ്ഥലത്ത് വച്ച് തന്നെ മരിച്ചു. കാര്‍ വെട്ടിപ്പൊളിച്ചായിരുന്നു മൃതദേഹങ്ങള്‍ പുറത്തെടുത്ത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.