കാസര്‍കോട്: മീലാദ് ആഘോഷ ഭാഗമായി പുത്തിഗെ മുഹിമ്മാത്ത് സ്ഥാപനം കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ നടത്തിയ സാന്ത്വന സ്പര്‍ശം പരക്കെ പ്രശംസിക്കപ്പെട്ടു. എല്ലാ രോഗികള്‍ക്കും സ്റ്റാഫിനും കൂട്ടിരിപ്പുകാര്‍ക്കും ഫ്രൂട്ട് പാക്കറ്റ് നല്‍കിയതിനു പുറമെ പ്രസവ വാര്‍ഡിലേക്ക് ഹീറ്റര്‍ സമ്മാനിച്ചു.[www.malabarflash.com]
മുഹിമ്മാത്ത് മീലാദ് സാന്ത്വനം പദ്ധതിയുടെ ഭാഗമായീ ജനറല്‍ ആശുപത്രി മോര്‍ച്ചറിക്കു സമീപം നിര്‍മിച്ച സാന്ത്വനം ഷെല്‍ട്ടറിന്റെ ഉദ്ഘാടനം പ്രസ്‌ക്ലബ് പ്രസിഡന്റ് മുഹമ്മദ് ഹാഷിം നിര്‍വഹിച്ചു.
കാരുണ്യ സ്പര്‍ശം കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം ആശുപത്രി അസി. സൂപ്രണ്ട് ഡോ. ഗീത നിര്‍വഹിച്ചു. പ്രസവ വാര്‍ഡില്‍ സ്ഥാപിച്ച ഹീറ്ററിന്റെ ഉദ്ഘാടനം മുഹിമ്മാത്ത് വൈസ് പ്രസിഡന്റ് സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍ നിര്‍വഹിച്ചു.
മോര്‍ച്ചറിക്കു മുമ്പില്‍ വെയിലത്ത് കാത്തുനില്‍ക്കുന്ന അവസ്ഥക്കു പരിഹാരമായി പുതിയൊരു ഷെല്‍ട്ടര്‍ സ്ഥാപിച്ചതും അനുഗ്രഹമായി.
കഴിഞ്ഞവര്‍ഷം അഞ്ചു ലക്ഷത്തിലേറെ രൂപ ചെലവിട്ട് ആശുപത്രി പ്രസവ വാര്‍ഡ് മുഹിമ്മാത്ത് സാന്ത്വനം വക നവീകരിച്ചിരുന്നു. കൂടാതെ ആശുപത്രിക്കുമുമ്പില്‍ കുടിവെള്ള സൗകര്യവും ഒരുക്കിയിരുന്നു. കുറേ വര്‍ഷമായി മീലാദിനോടനുബന്ധിച്ച് ആശുപത്രിയില്‍ ഭക്ഷ്യകിറ്റ് വിതരണം ചെയ്തുവരികയാണ്.
മുഹിമ്മാത്ത് മീലാദ് സാന്ത്വനം പദ്ധതിയുടെ ഭാഗമായീ ജനറല്‍ ആശുപത്രി മോര്‍ച്ചറിക്കു സമീപം നിര്‍മിച്ച സാന്ത്വനം ഷെല്‍ട്ടറിന്റെ ഉദ്ഘാടനം പ്രസ്‌ക്ലബ് പ്രസിഡന്റ് മുഹമ്മദ് ഹാഷിം നിര്‍വഹിച്ചു.
കാരുണ്യ സ്പര്‍ശം കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം ആശുപത്രി അസി. സൂപ്രണ്ട് ഡോ. ഗീത നിര്‍വഹിച്ചു. പ്രസവ വാര്‍ഡില്‍ സ്ഥാപിച്ച ഹീറ്ററിന്റെ ഉദ്ഘാടനം മുഹിമ്മാത്ത് വൈസ് പ്രസിഡന്റ് സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍ നിര്‍വഹിച്ചു.
ആര്‍ എം ഒ. ഡോ. ഗണേഷ്, ഡോ. സത്താര്‍, ബി.എസ്. അബ്ദുല്ലക്കുഞ്ഞി ഫൈസി, സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് അബ്ദുല്‍ കരീം ഹാദി തങ്ങള്‍, ഹാജി അമീറലി ചൂരി, അബ്ദുല്‍ ഖാദി സഖാഫി മൊഗ്രാല്‍, സുലൈമാന്‍ കരിവെള്ളൂര്‍, മൂസ സഖാഫി കളത്തൂര്‍, ബശീര്‍ പുളിക്കൂര്‍, ഹനീഫ നാട്ടക്കല്‍, ഹസൈനാര്‍ ഹാജി പജ്ജട്ട തുടങ്ങിയവര്‍ സംബന്ധിച്ചു.
No comments:
Post a Comment