Latest News

‘ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25’ന്റെ ആദ്യ ഗാനം പുറത്തിറക്കി

സൗബിന്‍ ഷാഹിറും സുരാജ് വെഞ്ഞാറമൂടും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25ന്റെ ആദ്യ ഗാനം പുറത്തിറക്കി. ദുല്‍ഖര്‍ സല്‍മാനും പ്രിയദര്‍ശനും ചേര്‍ന്നാണ് ഗാനം പുറത്തിറക്കിയത്.[www.malabarflash.com]

മൂണ്‍ഷോട്ട് എന്റെര്‍റ്റൈന്മെന്റിന്റെ ബാനറില്‍ സന്തോഷ് ടി. കുരുവിള നിര്‍മിച്ചു നവാഗതനായ രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ സംവിധാനം ചിത്രമാണ്. റഷ്യയിലെ സൈന്റ്‌റ് പീറ്റേഴ്സ്ബര്‍ഗിലും, കേരളത്തിലെ പയ്യന്നൂരിലുമായി ഷൂട്ടിംഗ് പൂര്‍ത്തീകരിച്ച ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ നവംബര്‍ 8നു പ്രദര്‍ശനത്തിനെത്തും. ഹാസ്യത്തിന്റെ മേമ്പൊടിയോടെയാണ് ചിത്രത്തിന്റെ എല്ലാ ഉള്ളടക്കങ്ങളും പുറത്തു വരുന്നത്.

ബോളിവുഡ് സിനിമയില്‍ സജീവമായിരുന്ന രതീഷിന്റെ മലയാളത്തിലെ ആദ്യത്തെ സിനിമയാണ് ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25. ഛായാഗ്രാഹകന്‍ സാനു ജോണ്‍ വര്‍ഗീസ് കാമറ കൈകാര്യം ചെയ്തിരിക്കുന്ന കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25ന്റെ എഡിറ്റിംഗ് സൈജു ശ്രീധരനും സംഗീതം ബിജി ബാലുമാണ്. ബി.കെ. ഹരിനാരായണനും എ.സി. ശ്രീഹരിയും ആണ് ഗാനരചന നിര്‍വഹിച്ചിരിക്കുന്നത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.