Latest News

സമാന്തര ബാറായി അനധികൃത മദ്യവിൽപന നടത്തിയ യുവാവ് പിടിയിൽ

ഉദുമ: സമാന്തര ബാറായി അനധികൃത മദ്യവിൽപന നടത്തിയ യുവാവ് എക്സൈസ് പിടിയിൽ. ഉദുമ മുല്ലച്ചേരി സ്വദേശി സന്തോഷ് കുമാറാണ്‌ എക്സൈസ് റെയിഡിൽ പിടിയിലായത്.[www.malabarflash.com]

ഹോസ്ദുർഗ് എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ കെ വി വിനോദന്റെ നേതൃത്വത്തിലുള്ള ടീമാണ് തന്ത്രപരമായി പ്രതിയെ പിടികൂടിയത്. വിൽപന നടത്തവെ 6 ലിറ്റർ മദ്യവും പണവും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 

ഇയാൾക്കെതിരെ വ്യാപക പരാതി ഉണ്ടായതിന്റെ അടിസ്ഥാനത്തിൽ മുമ്പ് മദ്യവുമായി പോലീസ് പിടികൂടി ജയിലിലടച്ചിരുന്നു. ദിവസങ്ങൾക്ക് മുമ്പ് ഇയാൾ ജാമ്യത്തിലിറങ്ങിയ ശേഷം വീണ്ടും മദ്യവിൽപന നടത്തുന്നതായി പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഹോസ്ദുർഗ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഡി മധുവിന്റെ നിർദ്ദേശാനുസരണം എക്സൈസ് രഹസ്യ നിരീക്ഷണം നടത്തി വരികയായിരുന്നു. 

പരിശോധനയിൽ പ്രിവന്റീവ് ഓഫീസർ കെ വി വിനോദനെ കൂടാതെ പ്രിവന്റീവ് ഓഫീസർ പി സുരേശൻ, സിവിൽ എക്സൈസ് ഓഫീസർമാരായ എം കെ രവീന്ദ്രൻ ,മൊയ്തീൻ സാദിഖ്, പ്രജിത്ത് കെ ആർ എന്നിവർ ഉണ്ടായിരുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.