ഉദുമ: എരോല്‍ മുസ്‌ലിം ജമാഅത്ത് ശിആറുല്‍ ഇസ്‌ലാം മദ്രസ്സയ്ക്കായി നിര്‍മ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നവംബര്‍ 10 ന് രാവിലെ 11 മണിക്ക് എരോല്‍ ഖാസി സി.എ മുഹമ്മദ് കുഞ്ഞി മുസ്‌ലിയാര്‍ നിര്‍വ്വഹിക്കും.[www.malabarflash.com]
ഈ വര്‍ഷത്തെ നബിദിനാഘോഷത്തിന്റെ ഭാഗമായുളള വിദ്യാര്‍ത്ഥികളുടെ കലാ സാഹിത്യ മത്സരങ്ങള്‍ നവംബര്‍ 08, 09 വെളളി, ശനി ദിവസങ്ങളിള്‍ നടക്കും.
നവംബര്‍ 10 ന് രാവിലെ 8 മണിക്ക് എരോല്‍ ഖത്തീബ് സയ്യിദ് യു.കെ മീര്‍ മുഹമ്മദ് ബാഖിര്‍ ദാമാദ് അല്‍ ബുഖാരി പതാക ഉയര്‍ത്തും. 8.30 ന് നബിദനാ ഘോഷയാത്രയും തുടര്‍ന്ന് മൗലീദ് മജ്‌ലിസ് തുടങ്ങിയവ നടക്കും.
ഉച്ചയ്ക്ക് നടക്കുന്ന നബിദിന സമ്മേളനം ഖാസി സി.എ മുഹമ്മദ് കുഞ്ഞി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. ജമാഅത്ത് കമ്മിററി പ്രസിഡണ്ട് കെ.എ മുഹമ്മദ് കുഞ്ഞി എരോല്‍ അധ്യക്ഷത വഹിക്കും. സദര്‍ മുഅല്ലിം ഹുസൈന്‍ ഹിമമി സ്വാഗതവും, ജനറല്‍ സെക്രട്ടറി ബി.എ അഷ്‌റഫ് മുല്ലച്ചേരി നന്ദിയും പറയും.
No comments:
Post a Comment