Latest News

'തിരുനബി (സ)കാലത്തിന്റെ വെളിച്ചം' പ്രവാചക സ്നേഹം വിളിച്ചോതി ബായാര്‍ മുജമ്മഅ് മീലാദ് റാലി

ഉപ്പള: തിരുനബി (സ) കാലത്തിന്റെ വെളിച്ചം എന്ന പ്രമേയത്തില്‍ ബായാര്‍ മുജമ്മഉസ്സഖാഫത്തി സുന്നിയ മീലാദ് കാമ്പയിനിന്റെ ഭാഗമായി കേരള മുസ്ലിം ജമാഅത്, എസ് വൈ എസ്, എസ് എസ് എഫ് സംയുക്തമായി സംഘടിപ്പിച്ച മീലാദ് റാലി പ്രവാചക സ്‌നേഹം വിളിച്ചോതുന്നതായി.[www.malabarflash.com]

ബായാറില്‍ നിന്നും നിരവധി വാഹനങ്ങളുടെ അകമ്പനിയോടെ മണ്ണങ്കുഴിയിലേക്ക് നേതാക്കളെ ആനയിച്ചു. മണ്ണംകുഴി മഖാം പരിസരത്ത് ആരംഭിച്ച റാലി ഉപ്പളയില്‍ സമാപിച്ചു.
കേരള മുസ്ലിം ജമാഅത്ത', എസ് വൈ എസ്, എസ് എസ് എഫ്, എസ് ഏം എ, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍, ജില്ലാ, സോണ്‍, ഡിവിഷന്‍, മേഖല സാരഥികള്‍ റാലിയില്‍ അണിനിരന്നു. വിവിധ സ്ഥാപനങ്ങളില്‍ നിന്നും പരിശീലനം സിദ്ധിച്ച അനവധി സ്‌കൗട്ട് കേഡറ്റുകളും ദഫ് സംഘങ്ങളും എസ് വൈ എസ് ടീം ഒലിവ്, എസ് എസ് എഫ് വൈസ്ലൈന്‍ ടീം അംഗങ്ങള്‍ റാലിക്ക് മാറ്റ് കൂട്ടി.
അസ്സയ്യിദ് അബ്ദുല്‍ റഹ്മാന്‍ ഇമ്പിച്ചികോയ അല്‍ബുഖാരി ബായാര്‍ തങ്ങള്‍, അസ്സയ്യിദ് അസ്സയ്യിദ് മുഹ്സിന്‍ സൈദലവിക്കോയ അല്‍ബുഖാരി കല്ലേരി, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, പാത്തൂര്‍ മുഹമ്മദ് സഖാഫി, ഷാജഹാന്‍ സഖാഫി എറണാകുളം, അഷ്റഫ് സഅദി മള്ളൂര്‍, സുലൈമാന്‍ കരിവെള്ളൂര്‍, മൂസ സഖാഫി കളത്തൂര്‍, ഷാഫി സഅദി ഷിറിയ, മുഹമ്മദലി അഹ്സനി മൂസോടി, സാമുഹമ്മദ് സഖാഫി തൊക്കെ, നിയാസ് സഖാഫി, ഖലീല്‍ മദനി,എംപി മുഹമ്മദ്, അബ്ദുല്‍ ജബ്ബാര്‍ സഖാഫി പാത്തൂര്‍, അബ്ദുല്‍ ഖാദര്‍ സഖാഫി അല്‍മദീന, ബശീര്‍ പുളിക്കൂര്‍ കരീം മാസ്റ്റര്‍ ,യൂസഫ് സഖാഫി കനിയാല, റഹീം സഖാഫി ചിപ്പാര്‍ ,സിദ്ധീഖ് ഹാജി മംഗളൂര്‍, മജീദ് ഹാജി മൂംബൈ തുടങ്ങിയവര്‍ സംബന്ധിച്ചു

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.