നോര്‍ത്ത് മെംപിസ്: ബിയര്‍ മോഷ്ടിക്കാന്‍ സ്റ്റോറില്‍ കയറിനെ യുവാവിനെ സ്റ്റോര്‍ ക്ലാര്‍ക്ക് വെടിവച്ചു കൊന്ന കേസില്‍ പ്രതിക്കു കോടതി 22 വര്‍ഷത്തെ ജയില്‍ ശിക്ഷ വിധിച്ചു. യുഎസിലെ നോര്‍ത്ത് മെംപിസിലാണ് സംഭവം.[www.malabarflash.com]
2018 മാര്‍ച്ച് 19 നാണു സ്റ്റോറില്‍ കയറി രണ്ടു ഡോളറിന്റെ ബിയര്‍ മോഷ്ടിച്ച 17കാരന്‍ ഡോറിയന്‍ ഹാരിസ് കടയില്‍ നിന്നും പുറത്തു കടന്നു ഓടി രക്ഷപ്പെടുന്നതിനിടയില്‍ സ്റ്റോര്‍ ക്ലാര്‍ക്ക് അന്‍വര്‍ (30) പുറകെ ഓടി നിരവധി തവണ വെടിയുതിര്‍ത്തത്. പിന്നീട് ക്ലാര്‍ക്ക് സ്റ്റോറില്‍ തിരിച്ചെത്തുകയും ചെയ്തു.
രണ്ടു ദിവസത്തിനു ശേഷം ഡോറിയന്‍ ഹാരിസിന്റെ മൃതദേഹം ഉപേക്ഷിക്കപ്പെട്ട ഒരു വീടിന്റെ പുറകില്‍ കണ്ടെത്തി. വെടിവച്ച വിവരം സ്റ്റോര്‍ ക്ലാര്‍ക്ക് പോലീസിനെ അറിയിച്ചില്ല എന്നതാണ് ആരോപിക്കപ്പെട്ട കുറ്റം.
ഒക്ടോബര്‍ 31ന് അന്‍വറിനെ 22 വര്‍ഷത്തെ ജയില്‍ ശിക്ഷക്ക് വിധിച്ചതായി ഷെല്‍ബി കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോര്‍ണി ഓഫിസ് അറിയിച്ചു. ഈ സംഭവത്തെ തുടര്‍ന്ന് നിരവധി പ്രതിഷേധ പ്രകടനങ്ങള്‍ നടന്നിരുന്നു.
No comments:
Post a Comment