കൊല്ലം: പ്രസവ ശസ്ത്രക്രിയക്ക് 2000 രൂപ കൈക്കൂലി വാങ്ങിയ ഡോക്ടര്‍ക്ക് 3 വര്‍ഷം തടവും 50,000 രൂപ പിഴയും. കടയ്ക്കല്‍ ഗവ. ആശുപത്രിയില്‍ ജൂനിയര്‍ ഗൈനക്കോളജിസ്റ്റ് ആയിരുന്ന ഡോ. റിനു അനസ് റാവുത്തറിനെ ആണ് തിരുവനന്തപുരം എന്‍ക്വയറി കമ്മിഷണര്‍ ആന്‍ഡ് സ്‌പെഷല്‍ ജഡ്ജ് എം ബി സ്‌നേഹലത ശിക്ഷിച്ചത്.[www.malabarflash.com]
ഡോ. റിനു ഇപ്പോള്‍ ഇടുക്കി നെടുങ്കണ്ടം പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ജോലി ചെയ്യുകയാണ്. ചിതറ സ്വദേശിയും ഭാര്യയും നല്‍കിയ പരാതിയാണ് കേസിനാധാരം. അതേ സമയം
പരാതിക്കാരനും ഭാര്യയും വിചാരണ വേളയില്‍ കൂറുമാറിയിരുന്നു. നോട്ടില്‍ പുരട്ടിയിരുന്ന ഫിനോഫ്തലിന്‍ പൊടിയുടെ അംശം ഡോക്ടറുടെ കയ്യില്‍ കാണപ്പെട്ടില്ല. പരാതിക്കാരനും ഭാര്യയും കൂറുമാറുന്നതിനു മുന്‍പു സിആര്‍പിസി 164 പ്രകാരം കോടതിയില്‍ നല്‍കിയ മൊഴിയും വിജിലന്‍സ് സംഘത്തോടൊപ്പം ഉണ്ടായിരുന്ന ഗസറ്റഡ് ഓഫിസര്‍മാരുടെ മൊഴികളും കോടതിയില്‍ നിര്‍ണായകമായി.
2011 ഡിസംബര്‍ രണ്ടിനാണു ഡോ. റിനുവിനെ വിജിലന്‍സ് പിടികൂടിയത്. പരാതിക്കാരന്റെ ഭാര്യയെ നവംബര്‍ 28ന് കടയ്ക്കല്‍ ആശുപത്രിയില്‍ പ്രസവത്തിനു പ്രവേശിപ്പിച്ചെങ്കിലും കൈക്കൂലി നല്‍കാത്തതിനാല്‍ ശസ്ത്രക്രിയ നീട്ടിക്കൊണ്ടു പോകുന്നതായി കാണിച്ചാണു പരാതി നല്‍കിയത്. വിജിലന്‍സിന്റെ നിര്‍ദേശപ്രകാരമാണു ഫിനോഫ്തലിന്‍ പൊടി പുരട്ടിയ 2000 രൂപ പരാതിക്കാരന്‍ ഡോക്ടര്‍ക്കു നല്‍കിയത്.വിജിലന്‍സ് ഡിവൈഎസ്പി ആയിരുന്ന റെക്‌സ് ബോബി അര്‍വിന്റെ നേതൃത്വത്തിലുള്ള സംഘം ഉടന്‍ അറസ്റ്റ് ചെയ്തത്.

No comments:
Post a Comment