Latest News

സൈബര്‍ ബോധവത്കരണം, എ.ടി.എം. ഇടപാടുകള്‍: പഠനക്ലാസ്സ് നടത്തി

കാസര്‍കോട് : ഫെഡറേഷന്‍ ഓഫ് റസിഡന്റ്‌സ് അസോസിയേഷന്‍ കാസര്‍കോട് ഡിസ്ട്രിക്ട് (ഫ്രാക്) അഭിമുഖ്യത്തില്‍ ജില്ലാ സൈബര്‍ സെല്ലിന്റെ സഹകരണത്തോടെ ജില്ലയിലെ റസിഡന്റ്‌സ് അസോസിയേഷന്‍ അംഗങ്ങള്‍ക്കായി സൈബര്‍ ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.[www.malabarflash.com]

എ.ആര്‍. ക്യാമ്പ് കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് നടന്ന ക്ലാസ്സ്, അഡീഷണല്‍ സൂപ്രണ്ട് ഓഫ് പോലീസ് കാസര്‍കോട് പി.ബി. പ്രശോഭ് ഉദ്ഘാടനം ചെയ്തു. ഫ്രാക് പ്രസിഡണ്ട് ജി.ബി. വത്സന്‍ അദ്ധ്യക്ഷത വഹിച്ചു. ഫ്രാക് രക്ഷാധികാരിയും മുന്‍ പ്രസിഡണ്ടുമായ എം.കെ. രാധാകൃഷ്ണന്‍ സംസാരിച്ചു. ജില്ലാ സൈബര്‍ സെല്ലിലെ അസിറ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ് പി. രവീന്ദ്രന്‍ സൈബര്‍ ബോധവല്‍ക്കരണ ക്ലാസ്സെടത്തു.

തുടര്‍ന്ന് ജില്ലാ സഹകരണ ബാങ്ക് ഐ.ടി. ഡിപ്പാര്‍ട്ട്‌മെന്റിന്റെ സഹകരണത്തോടെ എ.ടി.എം. ഇടപാടുകള്‍ ഒരു പഠനം എന്ന വിഷയത്തില്‍ പ്രത്യേക ക്ലാസ് നടത്തി. ജില്ലാ ബാങ്ക് ഐ.ടി. വിഭാഗം സൂപ്രണ്ട് ഷിബു ക്ലമന്റ്, ഐ.ടി. ഓഫീസര്‍ ശ്രീജിത്കുമാര്‍ എന്നിവര്‍ ക്ലാസ്സ് കൈകാര്യം ചെയ്തു.
ഫ്രാക് ജനറല്‍ സെക്രട്ടറി എം. പത്മാക്ഷന്‍ സ്വാഗതവും, സെക്രട്ടറി എ. പ്രഭാകരന്‍ നായര്‍ നന്ദിയും പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.