കാസര്‍കോട്: നവീകരണപ്രവൃത്തി നടത്തേണ്ടതിനാല്‍ ഡിസംബര്‍ മൂന്നു മുതല്‍ 22 വരെ കാസര്‍കോട്-കാഞ്ഞങ്ങാട് കെഎസ്ടിപി റോഡിലെ ചന്ദ്രഗിരി പാലം അടച്ചിടുമെന്ന് കെഎസ്ടിപി കണ്ണൂര്‍ ഡിവിഷന് പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ അറിയിച്ചു.[www.malabarflash.com]
ഇക്കാലയളവില്‍ ഇതുവഴി കാല്‍നടയാത്ര മാത്രമേ അനുവദിക്കൂ. ചെര്‍ക്കള-ചട്ടഞ്ചാല്‍ ദേശീയപ്പാതയിലെ തെക്കില്‍ പാലം വഴിയും നായന്മാര്മൂല-പരവനടുക്കം റോഡിലെ പെരുമ്പള പാലം വഴിയും ഈ ദിവസങ്ങളിലെ ഗതാഗതം പുനക്രമീകരിക്കും.
No comments:
Post a Comment