ചെറുവത്തൂർ: കാര്യങ്കോട് പാലത്തിൽ വീണ്ടും അപകടം. ദേശീയപാതയിലെ കാര്യങ്കോട് പാലത്തിൽ നിയന്ത്രണംവിട്ട വാൻ കൈവരികളിലിടിച്ചു തൂങ്ങിനിന്നു.[www.malabarflash.com]
വാൻ ഓടിച്ച ചീമേനി പൊതാവൂരിലെ കെ. ആനന്ദി (30)നെ പരിക്കുകളോടെ ചെറുവത്തൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തലനാരിഴയ്ക്കാണ് വാൻ പുഴയിലേക്കു വീഴാതിരുന്നത്. ബുധനാഴ്ച രാത്രി ഒമ്പതോടെയാണ് അപകടം.
നീലേശ്വരം ഭാഗത്തു നിന്ന് ചെറുവത്തൂർ ഭാഗത്തേക്കു പോകുകയായിരുന്ന ഓംനി വാൻ കാര്യങ്കോട് പാലത്തിന് മുകളിൽ കയറവേ റോഡിന് മധ്യത്തിലെ കുഴി ഒഴിവാക്കാൻ വെട്ടിച്ചപ്പോൾ നിയന്ത്രണംവിട്ടു പാലത്തിന്റെ കൈവരിയിലേക്ക് വാൻ പാഞ്ഞുകയറുകയായിരുന്നു.
ഓടിയെത്തിയ നാട്ടുകാർ വടംകെട്ടി വാൻ റോഡിലേക്ക് മാറ്റുകയും പിന്നീട് നീലേശ്വരം പോലീസ് സ്റ്റേഷനിലെത്തിക്കുകയും ചെയ്തു.
വർഷങ്ങളായി കാര്യങ്കോട് പാലത്തിന് സമീപം അപകടപ്പാതയാണ്.

No comments:
Post a Comment