Latest News

വിനോദയാത്രയ്ക്കു പോയി തിരിച്ചെത്തിയ വിദ്യാര്‍ഥിനി പനിബാധിച്ച് മരിച്ചു

കണ്ണൂര്‍: വിനോദയാത്രയ്ക്കു പോയ സംഘത്തില്‍പെട്ട വിദ്യാര്‍ഥിനി പനി ബാധിച്ച് മരിച്ചു. എസ്എന്‍ കോളജില്‍ നിന്നു വിനോദയാത്രയ്ക്കു പോയ അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥിനി ആര്യശ്രീ(20)യാണ് മരിച്ചത്.[www.malabarflash.com]

കഴിഞ്ഞ ദിവസം ചിക്മംഗളൂരില്‍ വിനോദ യാത്രയ്ക്കു ശേഷം തിരിച്ചെത്തിയപ്പോഴാണ് പനി കണ്ടെത്തിയത്. ഇതേത്തുടര്‍ന്ന് വിനോദയാത്രക്കു പോയ 38 വിദ്യാര്‍ഥികള്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ചികില്‍സ തേടി. എന്നാല്‍ ആശങ്കപ്പെടാന്‍ ഒന്നുമില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.