കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ട് നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തില്‍ വ്യാജ മീഡിയ പാസ് നിര്‍മ്മിച്ച യുവാവ് പോലീസ് നിരീക്ഷണത്തില്‍.[www.malabarflash.com]
കാസര്‍കോട് റേഡിയോ എന്ന സ്ഥാപനത്തിന്റെ പേരില്‍ സാദത്ത് കാസര്‍കോട് എന്നയാളാണ് വ്യാജ മീഡിയാ പാസ് ഇറക്കിയത്. മീഡിയാ കമ്മിറ്റി ചെയര്‍മാന്റേയും കണ്‍വീനറുടെയും ഒപ്പ് രേഖപ്പെടുത്തിയ വ്യാജനെ പിടികൂടാനുള്ള ശ്രമത്തിലാണ് സംഘാടകര്‍.
ഈ സംഭവം റിപ്പോര്‍ട്ട് ചെയ്ത കാഞ്ഞങ്ങാട്ടെ മാധ്യമ പ്രവര്‍ത്തകനെ അപകീര്‍ത്തിപ്പെടുത്തി സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാജ പ്രചരണം നടത്തിയെന്ന പരാതിയില്‍ ഹോസ്ദുര്‍ഗ് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കാഞ്ഞങ്ങാട്ടെ മലയാളം ടുഡേ ലേഖകനായ ഇ.കെ. പ്രശോഭ് കുമാറാണ് ഇതു സംബന്ധിച്ച് ഹോസ്ദുര്‍ഗ് പോലീസില്‍ പരാതി നല്‍കിയത്.
കാസര്‍കോട്ടെ ഒരു ഓണ്‍ലൈന്‍ മാധ്യമ സ്ഥാപനത്തിലെ വനിത ജീവനക്കാരിയുമായി അടുപ്പം കൂടാന്‍ ശ്രമിച്ചതും, ചില മാധ്യമ സ്ഥാപനങ്ങളിലേക്ക് വിളിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തതായും സാദാത്തിന്റെ പേരില്‍ മുമ്പ് പരാതിയുണ്ടായിരുന്നു.
No comments:
Post a Comment