Latest News

കര്‍ണ്ണാടകയില്‍ മത്സ്യബന്ധനത്തിന് പോയി ബോട്ടില്‍ മടങ്ങുകയായിരുന്നവര്‍ക്ക് ഭക്ഷ്യവിഷബാധ; കാസര്‍കോട്ടെത്തിയ ഒമ്പതുപേരില്‍ ഒരാള്‍ മരിച്ചു

കാസര്‍കോട്: കര്‍ണാടകയില്‍ മത്സ്യബന്ധനത്തിന് പോയി മടങ്ങുകയായിരുന്നവര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. കാസര്‍കോട്ടെത്തിയ ഒമ്പതുപേരെ അവശനിലയില്‍ ആസ്പത്രിയിലെത്തിച്ചെങ്കിലും ഒരാള്‍ മരണത്തിന് കീഴടങ്ങി.[www.malabarflash.com] 

മൂന്നുപേരെ ഗുരുതരാവസ്ഥയില്‍ കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. വര്‍ക്കല സ്വദേശിയായ ചാര്‍ളി(56)യ ാണ് മരിച്ചത്. വര്‍ക്കലയിലെ ഗില്‍ബര്‍ട്ട്(38),കന്യാകുമാരി സ്വദേശികളായ ദത്തായിസ്(53), സദൈ(54) എന്നിവരാണ് ഗുരുതരാവസ്ഥയിലുള്ളത്.

കണ്ണൂരിലെ അഴീക്കലില്‍ നിന്നാണ് ചാര്‍ളിയടക്കം ഒമ്പത് മത്സ്യതൊഴിലാളികള്‍ കര്‍ണ്ണാടകയിലെ മല്‍പ്പയിലേക്ക് ബോട്ടില്‍ മത്സ്യബന്ധനത്തിന് പോയത്. തിരിച്ചുവരുമ്പോള്‍ ഇവര്‍ ഭക്ഷണത്തോടൊപ്പം കുടിക്കാനായി ടാങ്കില്‍ നിന്ന് വെള്ളം വലിയ കാനില്‍ ശേഖരിച്ചിരുന്നു. ഈ വെള്ളം കുടിച്ചതിന് ശേഷമാണ് അസ്വസ്ഥത ആരംഭിച്ചത്.

തിങ്കളാഴ്ച ഉച്ചയോടെ തളങ്കര തീരദേശത്ത് ബോട്ടടുപ്പിച്ച ഇവര്‍ കോസ്റ്റല്‍ പൊലീസില്‍ വിവരമറിയിച്ചു. ക്ഷീണിതരായി കാണപ്പെട്ട മത്സ്യതൊഴിലാളികളെ ഉടന്‍ ആസ്പത്രിയിലെത്തിച്ചു. ഇതിനിടെയാണ് ചാര്‍ളി മരിച്ചത്.

വെള്ളത്തിലൂടെയാണ് വിഷബാധ വന്നതെന്നാണ് സംശയം. ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും സാമ്പിളുകള്‍ വിദഗ്ധ പരിശോധനക്കായി അയച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.