ഉദുമ: ലഹരി വസ്തുക്കളെ നാടുകടത്താന്‍ ഉദുമ ബാര മുല്ലച്ചേരിയില്‍
നാട്ടുകാര്‍ ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങി.[www.malabarflash.com]
നാട്ടുകാര്‍ ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങി.[www.malabarflash.com]
ഉദുമ പഞ്ചായത്തിലെ മുല്ലച്ചേരി, വെടിക്കുന്ന്, മൊട്ടമ്മൽ ലഹരി വിരുദ്ധ കര്‍മസമിതി, മൊട്ടമ്മൽ മഹാകവി. പി. കുഞ്ഞിരാമൻ നായർ ഗ്രന്ഥാലയം ആന്‍റ് വായനശാല, മുല്ലച്ചേരി സുഭാഷ് ആർട്സ് ആന്‍റ് സ്പോർട്സ് ക്ലബ്ബ് എന്നിവയുടെ സഹകരണത്തോടെയാണ് ലഹരി ഉപയോഗത്തിനെതിരെ മുല്ലച്ചേരിയിൽ ജനകീയകൂട്ടായ്മ സംഘടിപ്പിച്ചത്.
മേല്‍പ്പറമ്പ് എസ്.ഐ. പി പ്രമോദ് ഉദ്ഘാടനം ചെയ്തു. കര്‍മസമിതി ചെയർമാൻ വി.സുധാകരന്റെ അധ്യക്ഷത വഹിച്ചു. എക്സൈസ് പ്രിവന്റീവ് ഓഫീസർ എൻ.ജി.രഘുനാഥൻ ക്ലാസ്സെടുത്തു .
ഉദുമ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കെ.സന്തോഷ്കുമാർ, ചന്ദ്രൻ നാലാംവാതുക്കൽ, എ.കെവിജയൻ, കെ. ശോഭ, എം.ആണ്ടി, പി.വി.ചന്ദ്രൻ, രാമകൃഷ്ണൻ, ബബിത ബിജു എന്നിവർ സംസാരിച്ചു.
വീട്ടമ്മമാരടക്കം150 ലധികംപേര്‍ കൂട്ടായ്മയിൽപങ്കാളികളായി. കഴിഞ്ഞദിവസം എക്സൈസ് സംഘം ഈ ഭാഗത്ത് വീട് സമാന്തര ബാറാക്കി മദ്യകച്ചവടം നടത്തിവന്ന യുവാവിനെ പിടികൂടിയിരുന്നു.
No comments:
Post a Comment