ദുബൈ: ഉദുമ ഈ സ്‌ക് ഈച്ചിലിങ്കാല്‍ ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ഇരുപതാം വാര്‍ഷികത്തോടനുബന്ധിച്ച് ഈസ്‌ക് യു.എ.ഇ കമ്മിറ്റി സംഘടിപ്പിക്കുന്ന ഫുട്‌ബോള്‍ ഫെസ്റ്റും ഈച്ചിലിങ്കാല്‍ സംഗമവും നവംബര്‍ 14 വ്യാഴാഴ്ച രാത്രി പത്ത് മണി മുതല്‍ ദുബൈ ഖിസൈസിലുള്ള കോര്‍ണര്‍ ഗ്രൗണ്ടി(വലിയ വളപ്പ് സ്റ്റേഡിയം)ല്‍ വെച്ച് നടത്തുന്നു.[www.malabarflash.com]
ഓള്‍ ഇന്ത്യാ ഫുട്‌ബോള്‍ ഫെസ്റ്റില്‍ യു.എ.ഇ യിലുള്ള പ്രഗല്‍ഭരായ 24 ടീമുകള്‍ മാറ്റുരക്കുന്നു. വിവിധ ടീമുകള്‍ക്ക് വേണ്ടി പ്രഗല്‍ഭരായ താരങ്ങള്‍ കളിക്കളത്തില്‍ ഇറങ്ങും.
ഈച്ചിലിങ്കാല്‍ സംഗമത്തില്‍ ഈച്ചിലിങ്കാല്‍ പ്രദേശത്തില്‍ നിന്ന് സമൂഹത്തിലെ വിവിധ മേഖലകളില്‍ വ്യക്തി മുദ്ര പതിപ്പിച്ച ആളുകളെ ആദരിക്കും. പരിപാടിയില്‍ പ്രഗല്‍ഭരായ വ്യക്തികള്‍ സംബന്ധിക്കും.
No comments:
Post a Comment