Latest News

കാസർകോട് ഉപജില്ലാ സ്കൂൾ കലോത്സവം നായന്മാർമൂലക്ക് മികച്ച നേട്ടം

കാസർകോട്: കൊളത്തൂരിൽ വെച്ച് നടന്ന ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ വിവിധ വിഭാഗങ്ങളിലായി നായന്മാർമൂല തൻബീഹുൽ ഇസ്ലാം ഹയർ സെക്കണ്ടറി സ്കൂൾ മികച്ച നേട്ടം കൈവരിച്ചു.[www.malabarflash.com]

അറബി സാഹിത്യോത്സവത്തിൽ ഹൈസ്കൂൾ, യു പി വിഭാഗങ്ങളിൽ ചാമ്പ്യൻഷിപ്പും എൽ.പി.വിഭാഗത്തിൽ മൂന്നാം സ്ഥാനവും ഹൈസ്കൂൾ ജനറൽ വിഭാഗത്തിൽ നാലാം സ്ഥാനവും നേടിയാണ് മികച്ച ഈ നേട്ടത്തിന് അർഹത നേടിയത്.

ഹൈസ്ക്കൂൾ വട്ടപ്പാട്ട്, കോൽക്കളി, ഉറുദു സംഘഗാനം,മോണോ ആക്ട് എന്നിവയിലും അറബി വിഭാഗത്തിൽ നാടകം, സംഘഗാനം,മോണോ ആക്ട്, പ്രശ്നോത്തരി, നിഘണ്ടു നിർമാണം, എൽ.പി. സംഘ ഗാനം, പദകേളി, തർജമ എന്നിവയിൽ ഒന്നാം സ്ഥാനം നേടി ജില്ലാതല മത്സരത്തിന് യോഗ്യത നേടി. 55 കുട്ടികൾ സ്കൂളിനെ പ്രതിനിധീകരിച്ച് റവന്യൂ ജില്ലാ കലോത്സവത്തിൽ പങ്കെടുക്കുന്നുണ്ട്

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.