പാലക്കാട്: കോട്ടായി ചെറുകുളത്തിനുസമീപം ലോറിയില്‍നിന്ന് മാര്‍ബിള്‍ ഇറക്കുന്നതിനിടെ അപകടത്തില്‍പ്പെട്ട് രണ്ട് ചുമട്ടുതൊഴിലാളികള്‍ മരിച്ചു. ചെറുകുളം സ്വദേശികളായ വിശ്വനാഥന്‍, ശ്രീധരന്‍ എന്നിവരാണ് മരിച്ചത്. കയറ്റിറക്കുതൊഴിലാളികളാണ് ഇരുവരും.[www.malabarflash.com]
വീട് നിര്‍മാണത്തിനായി കണ്ടെയ്‌നര്‍ ലോറിയിലെത്തിച്ച മാര്‍ബിള്‍ പുറത്തേക്കിറക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സംഭവം. മാര്‍ബിളുകള്‍ക്കിടയില്‍ വച്ചിരുന്ന കട്ടകള്‍ നീക്കം ചെയ്യുന്നതിനിടെ ഇവരുടെ ദേഹത്ത് മാര്‍ബിള്‍ വീഴുകയായിരുന്നു.
മാര്‍ബിളിനിടയില്‍ കുരുങ്ങിയ ഇരുവരും സംഭവസ്ഥലത്തുതന്നെ മരിച്ചു. ക്രെയിന്‍ ഉപയോഗിച്ച് മാര്‍ബിള്‍ പാളികള്‍ നീക്കിയതിനുശേഷമാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്.
No comments:
Post a Comment