പനാജി: ഗോവ ഡിജിപി പ്രണാബ് നന്ദ ഡല്‍ഹിയില്‍ അന്തരിച്ചു. ഔദ്യോഗിക പരിപാടിയുടെ ഭാഗമായി ഡല്‍ഹിയിലെത്തിയതായിരുന്നു അദ്ദേഹം. ഹൃദയസ്തംഭനം മൂലമാണ് മരണം.[www.malabarflash.com]
1988 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനായ പ്രണാബ് അരുണാചല്‍ പ്രദേശ്, മിസോറാം കാഡറിലെ ഉദ്യോഗസ്ഥനാണ്. ഈ വര്‍ഷം മാര്‍ച്ചിലാണ് ഗോവ ഡിജിപിയായി നിയമിതനായത്.
ഔദ്യോഗിക പരിപാടിയുടെ ഭാഗമായി ഡല്‍ഹിയിലെത്തിയ അദ്ദേഹത്തിന് ശനിയാഴ്ച അതിരാവിലെ നെഞ്ച് വേദന അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് പെട്ടെന്നു തന്നെ മരണം സംഭവിക്കുകയും ചെയ്തു.
പോണ്ടിച്ചേരിയിലെ പോലിസ് ഡയറക്ടര്‍ ജനറലായും സേവനമനുഷ്ടിച്ചിട്ടുണ്ട്. അതിന് മുമ്പ് ദീര്‍ഘകാലം ഐബിയിലായിരുന്നു.
No comments:
Post a Comment