Latest News

വയറിങ്ങ് തൊഴിലാളി കുളത്തിൽ വീണുമരിച്ചു

ബന്തടുക്ക: വീട്ടുവളപ്പിലെ കുളത്തിൽ വീണു വയറിങ് തൊഴിലാളി മരണപ്പെട്ടു. മലാങ്കുണ്ട് പള്ളിക്കൽ ആന്റണി (സണ്ണി-59)യാണ് വീട്ടുവളപ്പിലെ കുളത്തിൽ വീണ് മരണപ്പെട്ടത്.[www.malabarflash.com]

വെള്ളിയാഴ്ച പകൽ 3.45 ഓടെയാണ് 30 അടിയോളം താഴ്ചയുള്ള കുളത്തിൽ വീണത്. കുറ്റിക്കോൽ അഗ്നിരക്ഷാസേനയെത്തി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ആസ്പത്രിയിലെത്തുമ്പോഴേക്കും മരിച്ചു.
ഭാര്യ: സെലിനാമ്മ.
മക്കൾ: ആൽബിൻ (ഫാർമസിസ്റ്റ്, അപ്പോളൊ ആസ്പത്രി, ചെന്നൈ), അഞ്ജു (എം.എസ്.സി. വിദ്യാർഥിനി, ദേവമാതാ കോളേജ് കുറുവിലങ്ങാട് കോട്ടയം).

സഹോദരങ്ങൾ: വർഗീസ്, മേരിക്കുട്ടി (ചങ്ങനാശേരി), ത്രേസ്യാമ്മ, ഫിലിപ്പ്, ജയിംസ്, തോമസ്, ലില്ലിക്കുട്ടി (റോസമ്മ), ജോസുകുട്ടി, ലിസമ്മ, ഷജി, ലൈസാമ്മ.
സംസ്കാരം ശനിയാഴ്ച വൈകീട്ട് അഞ്ചിന് മാനടുക്കം വീട്ടിയാടി സെയിന്റ് സെബാസ്റ്യൻ പള്ളി സെമിത്തേരിയിൽ.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.