മസ്‌കറ്റ്: ദേശീയ ദിനത്തോടനുബന്ധിച്ച് മുന്നൂറിലധികം തടവുകാരെ മോചിപ്പിക്കാന്‍ ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സൈദ് ഉത്തരവിട്ടു. ഒമാന്റെ 49-ാം ദേശീയ ദിനത്തോടനുബന്ധിച്ചാണ് ഉത്തരവ്.[www.malabarflash.com]
വിവിധ കേസുകളില്‍ ശിക്ഷിക്കപ്പെട്ടിട്ടുള്ള 332 പേര്‍ക്കാണ് മോചനത്തിന് അവസരമൊരുങ്ങുന്നത്. ഇവരില്‍ 142പേര്‍ പ്രവാസികളാണെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.
ദേശീയ ദിനം പ്രമാണിച്ച് ഒമാനില്‍ നവംബര്‍ 27നും 28നും അവധി പ്രഖ്യാപിച്ചിരുന്നു. പൊതു സ്ഥാപനങ്ങള്‍ക്കും സ്വകാര്യ സ്ഥാപനങ്ങള്‍ക്കുമടക്കമാണ് അവധി പ്രഖ്യാപിച്ചത്. നവംബര്‍ 30വരെയാണ് ഒമാനില്‍ ദേശീയ ദിനാഘോഷങ്ങള്‍ നടക്കുക.

No comments:
Post a Comment