Latest News

കേരള ജേര്‍ണലിസ്റ്റ്‌സ് യൂണിയന്‍ ജില്ലാ സമ്മേളനം ഡിസംബര്‍ 14ന് കാസര്‍കോട്

കാസര്‍കോട്: 2020 ജനുവരിയില്‍ ആലപ്പുഴ കായംകുളത്ത് നടക്കുന്ന കേരള ജേര്‍ണലിസ്റ്റ്‌സ് യൂണിയന്‍ സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായി കാസര്‍കോട് ജില്ലാ സമ്മേളനം ഡിസംബര്‍ 14ന് കാസര്‍കോട് സംഘടിപ്പിക്കാന്‍ ജില്ലാ കണ്‍വെന്‍ഷന്‍ തീരുമാനിച്ചു.[www.malabarflash.com]

സമ്മേളനം വിജയിപ്പിക്കുന്നതിനായി വിപുലമായ സ്വാഗതസംഘവും രൂപീകരിച്ചു.
ഭാരവാഹികള്‍: അശോകന്‍ നീര്‍ച്ചാല്‍ (ചെയര്‍മാന്‍), അന്‍വര്‍ സാദത്ത്, ബുര്‍ഹാന്‍, പ്രമോദ് (വൈസ് ചെയര്‍മാന്മാര്‍), അബ്ദുള്‍ ലത്തീഫ് കുമ്പള (ജനറല്‍ കണ്‍വീനര്‍), പി. ഗംഗാധരന്‍, ലത്തീഫ് കേരളവിഷന്‍, ശരീഫ് എരോല്‍ (കണ്‍വീനര്‍മാര്‍), വിദ്യാ ഗണേഷ് (ട്രഷറര്‍) 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.